ജോജുവിന്റെ ജോസഫ് മമ്മൂക്ക !!!

0

 

 

 

 

 

പദ്മകുമാര്‍ ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് പുറമേ ചിത്രത്തെ പ്രശംസിച്ച്‌ സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.ജോജു ജോര്‍ജ്ജ്‌എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ചചിത്രമെന്ന് നമുക്ക് ജോസഫിനെ പറയാം. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്തത്തിന് ലഭിക്കുന്നത്. മികച്ച റിപ്പോർട്ടുകൾ ലഭിച്ച ചിത്രം ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്.

 

 

 

 

ചിത്രത്തിൽ ജോജുവിന്റെ മേക്കോവർ സിനിമാസ്വാദകരെ ഏറെ ത്രസിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മികച്ച അഭിനയത്തിലും പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. മൂന്ന് ലുക്കിലാണ് ചിത്രത്തിൽ ജോജു പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തെ വാനോളം പുകഴ്ത്തി സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് രംഗത്ത് വന്നത്.

 

 

 

 

ഒരു സ്വകാര്യ റേഡിയോ ചാനലിന്റെ പരിപാടിയിൽ ജോസഫ് എന്ന കഥാപാത്രം ചെയ്യുവാൻ ജോജുവിന് പകരം ആരെയായിരിക്കും ജോജു നിർദ്ദേശിക്കുക എന്ന ചോദ്യം ജോജുവിന് നേരിടേണ്ടി വന്നു.എന്നാൽ ഒരു സംശയവും കൂടാതെ അതിനുള്ള ഉത്തരം മമ്മൂട്ടി എന്ന് അദ്ദേഹം പറഞ്ഞു.ഈ കഥാപാത്രം ഒരുപക്ഷെ തന്നെക്കാള്‍ ഗംഭീരമായി മമ്മുക്ക ചെയ്‌തേനെ എന്നും ജോജു പറയുന്നു.

 

 

 


റിട്ടയറായ നാല്‌ പൊലീസ് ഉദ്യോഗസ്ഥരും അതിൽ ജോസഫ് എന്ന കേന്ദ്രകഥാപാത്രത്തെ ബാധിക്കുന്ന പ്രശ്നങ്ങളും അതിന്റെ യാഥാർഥ്യങ്ങൾ അനേഷിച്ചുള്ളൊരു കുറ്റാനേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. നീണ്ട വർഷത്തെ പരിശ്രമം കൊണ്ടാണ് ജോജു ജോർജ് മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഇരിപ്പിടം നേടിയെടുത്തത്.

 

 

 


ആക്ഷൻ ഹീറോ ബിജു, രാമന്റെ ഏദന്തോട്ടം, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ മുൻനിരയിലേക്കുയർന്ന അദ്ദേഹം ചാർളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയുമായിരുന്നു.സുധി കോപ്പ , ദിലീഷ് പോത്തൻ,ജോണി ആന്റണി, ഇടവേള ബാബു,ജാഫർ ഇടുക്കി, ജെയിംസ് എലിയാ, ഇർഷാദ്, മാളവിക മേനോൻ, ആത്മീയ,മാധുരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രം വലിയ വിജയത്തിലേക്ക് മുന്നേറുകയാണ്.

You might also like