നടി രശ്മികയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

0

നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. കുടക് വിരാജ് പേട്ടയിലെ നടിയുടെ വസതിയിലാണ് പത്തോളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. റെയ്ഡ് നടക്കുന്ന സമയത്ത് രശ്മിക ഹൈദരാബാദില്‍ ഒരു സിനിമാ ഷൂട്ടിംഗിലായിരുന്നു. കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണ് രശ്മിക മന്ദാന. രശ്മികയുമായി ബന്ധപ്പട്ട പണമിടപാടുകളും ബാങ്ക്-സ്വത്ത് വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെയാണ് നടിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്.

2016ല്‍ കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. കന്നഡയിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ താരത്തിന് പ്രേക്ഷകരെ ഏറെ സമ്മാനിച്ച ചിത്രമാണ് ഗീതാഗോവിന്ദം. ഗീതാഗോവിന്ദത്തിലൂടെ വിജയ് ദേവരക്കൊണ്ടയുടെ നായികയായെത്തിയ രശ്മിക മലയാളികള്‍ക്കും ഏവര്‍ക്കും സുപരിചിതയായി മാറി. ചിത്രത്തിലെ രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. മലയാളത്തില്‍ ഇറങ്ങിയ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും രശ്മിക നായികയായിരുന്നു.

സിനിമയില്‍ അവസരങ്ങള്‍ കൂടിയപ്പോള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും നടി പിന്മാറിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കന്നഡയിലെ സൂപ്പര്‍ യുവതാരം രക്ഷിത് ഷെട്ടിയുമായി ആയിരുന്നു രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

You might also like