നയം വ്യക്തമാക്കാന്‍ കമല്‍ഹാസന്‍ ‘ഇന്ത്യന്‍ 2’ വുമായി !!!

0

Image result for ഇന്ത്യൻ 2 വിലെ പോസ്റ്റർ

 

 

 

 

ഉലകനായകന്‍ കമല്‍ഹാസന്‍ തന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗവുമായെത്തുന്നു.ചി്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്റെ ഒന്നാം ഭാഗത്തുള്ള വൃദ്ധന്റെ മെയ്‌ക്കോവറില്‍ പ്രേക്ഷകരിലേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന കമല്‍ഹാസനെയാണ് പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്.

 

 

 

Image result for ഇന്ത്യൻ 2 വിലെ പോസ്റ്റർ

 

 

 

 

ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്നു കൊണ്ട് സംവിധായകന്‍ ശങ്കര്‍ ആണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് കൊണ്ട് തന്നെ തന്റെ നയം വ്യക്തമാക്കാനാവും കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വില്‍ ശ്രമിക്കുകയെന്നാണ് അണിയറ സംസാരം.

 

 

 

 

 

 

 

1996 ഒാഗസ്റ്റ് 23നാണ് ഉലകനായകൻ കമൽഹസൻ നായകനായ ‘ഇന്ത്യൻ’ എന്ന ചിത്രം തിയറ്ററുകളിലെത്തിയത്. രാജ്യമൊട്ടാകെ നിരവധി കലാപങ്ങൾക്ക് വഴിവച്ച ചിത്രം തമിഴ് സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിലൊന്നായി. ഉർമിള മറ്റോണ്ട്കർ, മനീഷ കൊയ്റാള എന്നിവരാണ് ഇന്ത്യനിൽ കമലിന്റെ നായികമാരായെത്തിയത്. ചിത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും കമൽഹസൻ സ്വന്തമാക്കി.

 

 

 

Image result for ഇന്ത്യൻ 2 വിലെ പോസ്റ്റർ

 

 

 

 

‘ഇന്ത്യൻ 2’വിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ വളരെയേറെ ആകാക്ഷയിലാണ് ആരാധകർ. ആദ്യ ഭാഗത്തിൽ വൃദ്ധനായി എത്തിയ കമൽ രണ്ടാം ഭാഗത്തിൽ ചെറുപ്പക്കാരനായാണ് എത്തുന്നതെന്ന് റിപോർട്ടുകൾ .

 

 

 

 

Image result for ഇന്ത്യൻ 2 വിലെ പോസ്റ്റർ

 

 

 

 

ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് നിർമ്മിക്കുന്നത്. കാജോള്‍ അഗര്‍വാളാണ് ചിത്രത്തില്‍ കമലിന്റെ നായികയായെത്തുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 200 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതവും മലയാളിയായ സാബു സിറില്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം, ഛായാഗ്രഹണം രവിവര്‍മ്മന്‍ നിര്‍വഹിക്കും.

You might also like