
സർപ്രൈസുകൾ നിറച്ച് ഇന്ത്യൻ 2 !!! കമൽഹാസന്റെ അവസാന ചിത്രം, ചിത്രത്തിൽ മമ്മൂട്ടിയും കാജൽ അഗർവാളും !!
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ തന്റെ അവസാന ചിത്രമെന്ന് കമല്ഹാസന്. ഏറെ ഞെട്ടലോടെ സിനിമാലോകം. ‘ഇന്ത്യന്‍ 2’ല്‍ ഒരു സുപ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഒരു എന്കൌണ്ടര് സ്പെഷ്യലിസ്റ്റായി മമ്മൂട്ടി എത്തുമെന്നാണ് വിവരം.
മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിക്കുന്ന ചിത്രം ‘യാത്ര’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യൻ രണ്ടാം ഭാഗത്തിൽ നായികയായി കാജൽ അഗർവാൾ എത്തുമെന്നും റിപോർട്ടുകൾ ഉണ്ട്. കമല്‍ഹാസന്റെ അവസാനത്തെ ചിത്രയമായത്കൊണ്ട് തന്നെ ഇന്ത്യന്‍ 2 ഏറെ പ്രത്യേകതയുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മുഴുവന്‍ സമയ രാഷ്ട്രിയ പ്രവര്‍ത്തകനാകുന്നതിന്റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്ന കമലിന്റെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച കമല്‍ മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുകയെന്നും പറഞ്ഞു.
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്ഹാസന് തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ആ സിനിമ വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
ഇന്ത്യന്റെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്കിക്കൊണ്ടായിരുന്നു. ആ സൂചന നല്കിയ പ്രതീക്ഷയാണ് ഇപ്പോള്‍ ഷങ്കര്‍ സഫലമാക്കാനൊരുങ്ങുന്നത്.200 കോടിക്ക് മുകളില്‍ ബജറ്റുള്ള ഒരു സിനിമയായിരിക്കും ഇന്ത്യന്‍ 2. എ ആര് റഹ്മാന്, സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്, രവിവര്മന് തുടങ്ങിയ പ്രമുഖര്‍ ഇന്ത്യന്‍ 2 പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ‘2.0’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. പു തുമയുള്ള ത്രീ ഡി സയൻസ് ഫിക്ഷൻ ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ് ശങ്കർ. എന്തിരൻ എന്ന സിനിമയിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്ന കഥാതന്തുതന്നെ 2 .0 ഏറെ മികച്ചതാക്കുന്നത്. എന്തിരന്റെ രണ്ടാം ഭാഗത്തില്‍ രജനികാന്ത് തന്നെ നായകനായി എത്തുമ്പോള്‍ സിനിമ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി ഉയർത്തുകയാണ്. സമ്മിശ്ര പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും 2.0യ്ക്ക് ഗംഭീര വരവേൽപ്പാണ് ബോക്സ് ഓഫീസിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.