സേനാപതിയുടെ രണ്ടാം വരവിനു ആരംഭം ; “ഇന്ത്യൻ 2” തുടങ്ങി.

0

ഇന്ത്യന്‍ സിനിമാ ലോകം ആകാഷയോടെ ശങ്കര്‍ ചിത്രം “ഇന്ത്യന്‍ 2″വിന്റെ ചിത്രീകരണം ആരംഭിച്ചു. ഉലകനായകന്‍ കമലഹാസനെ നായകനാക്കി 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശങ്കര്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ഇന്ത്യന്‍’. ഒരുപാട് പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം കമല ഹാസന് ദേശീയ പുരസ്‌കാരം വരെ നേടിക്കൊടുത്തിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

 

 

 

 

 

 

 

ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രമായ സേനാപതിയായി തന്നെയാണ് കമലഹാസന്‍ ഈ രണ്ടാം ഭാഗത്തിലും എത്തുന്നത്. പൊങ്കല്‍ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചു കൊണ്ട് ‘ഇന്ത്യന്‍ 2’ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കൂടി റിലീസ് ചെയ്തിരിക്കുകയാണ്.

 

 

 

 

 

 

ബുദ്ധിമാനും അപകടകാരിയുമായ സേനാപതിയായിരിക്കും രണ്ടാം വരവിലെന്ന സൂചനയാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ നമ്മുക്ക് നല്‍കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തിന്‍ ഒരുക്കുന്ന ഈ ചിത്രത്തിന് 200 കോടിയാണ് ബജറ്റ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. എ ആര്‍ റഹ്മാന്‍ ആയിരുന്നു ഇന്ത്യന് വേണ്ടി സംഗീതം ഒരുക്കിയിയത്. ഇന്ത്യന്‍ 2 നു വേണ്ടി കാമറ ചലിപ്പിക്കുന്നത് രവി വര്‍മനും എഡിറ്റിംഗ് ചെയ്യുന്നത് ശ്രീകര്‍ പ്രസാദും ആണ്. ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ , ജാക്ക് ഗില്‍, ഗ്രിഫിത് എന്നിവര്‍ ചേര്‍ന്ന് സംഘട്ടനം ഒരുക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ ആണ് പ്ലാന്‍.

 

 

 

 

You might also like