ലൂസിഫറിന് ശേഷം മുരളി ഗോപിയും ഇന്ദ്രജിത്തും വീണ്ടും; വരുന്നു “താക്കോൽ”.

0

ഇന്ദ്രജിത് സുകുമാരൻ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് “താക്കോൽ”. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുരളി ഗോപിയും ഇന്ദ്രജിത്തുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് താക്കോൽ. ഫാദർ ആംബ്രോസ് ഓച്ചമ്പള്ളിയായാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ എത്തുന്നത്. മുരളി ഗോപിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടിയാൻ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന താക്കോൽ ഹാസ്യത്തിനും സസ്പെന്സിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കുമെന്നാണ് സൂചന.

 

Launching the first look poster of 'Thakkol' movieBest wishes to Shaji Kailas and Team

Posted by Mohanlal on Saturday, July 20, 2019

 

സംവിധായകൻ ഷാജി കൈലാസാണ് ചിത്രം നിർമ്മിക്കുന്നത്. മികച്ച തിരക്കഥ അവലംബമാക്കിയൊരുങ്ങുന്ന താക്കോൽ തീർത്തും വ്യത്യസ്ഥമായ ഒരു സിനിമയിയിരിക്കുമെന്ന് ഷാജി കൈലാസ് അഭിപ്രായപ്പെട്ടു. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാഞ്ചി, ഈ അടുത്ത കാലത്ത്, ടിയാൻ എന്നിവയാണ് ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരന്‍ കൂടിയാണ് കിരണ്‍ പ്രഭാകരന്‍. അരനാഴിക നേരം എന്ന സീരിയലിന്റെ തിരക്കഥയ്ക്ക് സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിരുന്നു. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി രഞ്ജി പണിക്കരും നെടുമുടി വേണുവും വേഷമിടുന്നുണ്ട്.

You might also like