ഇന്ദ്രജിത്തിന്റെ മാസ്സ് വടംവലി ചിത്രം “ആഹാ”യിൽ നിങ്ങൾക്ക് അഭിനയിക്കാണോ ? ഇതാണ് സുവർണാവസരം !!!

0

 

 

 

വടംവലി പോരാട്ടങ്ങളുടെ തീപ്പൊരി പാറുന്ന രംഗങ്ങളുമായി ഇന്ദ്രജിത്തിന്റെ ‘ആഹാ’ വരുന്നു. മലയാള സിനിമയിൽ ഏറ്റവും കഴിവുള്ള നായകനാണ് ഇന്ദ്രജിത്ത്, വേണ്ടവിധത്തിൽ ആർക്കും അദ്ദേഹത്തെ ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. ‘ആഹാ’ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് എഡിറ്റർ കൂടി ആയ ബിബിൻ പോൾ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

ഇപ്പോൾ ഇതാ ഈ ചിത്രത്തിലേക്ക് ആയി ഒരു മാസ് ഓഡിഷൻ സംഘടിപ്പിക്കുകയാണ് അണിയറക്കാർ. 19 നും 35 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്ക് ഈ ഓഡിഷനിൽ പങ്കെടുക്കാം. ജൂലൈ 27 രാവിലെ 9 മുതൽ വൈകീട്ട് ആറുമണി വരെ ഇടശ്ശേരി മാൻഷൻ ഹോട്ടൽ, തമ്മനം റോഡ് കത്രിക്കടവ് എറണാകുളം, ഈ സ്ഥലത്താണ് ഓഡിഷൻ നടക്കുന്നത്.ഓപ്പൺ ഒഡിഷൻ ആയതുകൊണ്ടുതന്നെ യാതൊരുവിധ പ്രതിബന്ധങ്ങളും ഉണ്ടായിരിക്കുന്നതല്ല.

 

 

അഭിനയിക്കാനുള്ള കഴിവ് കഥാപാത്രത്തിനു അനുസരിച്ചുള്ള രൂപവും നിങ്ങളിൽ തോന്നിയാൽ ഉറപ്പായും നിങ്ങളെ ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നതാണ്. സിനിമയിൽ ഒരു അവസരം കിട്ടാൻ കാത്തിരിക്കുന്നവർക്കും സിനിമ മോഹികളായ എല്ലാവർക്കും ഈ ഓഡിഷനിൽ പങ്കെടുക്കാവുന്നതാണ്. ഈ ചിത്രത്തിന്റെ രചന ടോബിറ്റ് ചിറയത്ത് നിർവഹിക്കുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് രാഹുൽ ബാലചന്ദ്രനാണ്. ഗായിക കൂടിയായ സയനോര ഫിലിപ്പ് ആണ് ഈ ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്.

You might also like