വടംവലിക്കാൻ ഇന്ദ്രജിത്ത്. “ആഹാ” വരുന്നു.

0

 

കേരളത്തിന്റെ ജനകീയ കായിക വിനോദമാണ് വടംവലി. 2008ലെ വടംവലി സീസണിൽ 73 മത്സരങ്ങളില്‍ 72ലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ വടംവലിയിലെ എക്കാലത്തെയും മികച്ച ടീം ആയ ‘ആഹാ നീലൂര്‍’ എന്ന വടംവലി ടീമിന്റെ നാമം സ്വീകരിച്ചുകൊണ്ട് പുതിയ മലയാള സിനിമ ഒരുങ്ങുന്നു. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിന് ‘ആഹാ’ എന്നാണ് പേരിട്ടിരിക്കുന്നത്. നടൻ മോഹൻലാലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫേസ് ബുക്ക് വഴി റിലീസ് ചെയ്തത്.

 

Unveiling the first look poster of AAHA, starring Indrajith Sukumaran. Best wishes to Indrajith and to the crewDirector : Bibin Paul SamuelProducer : Prem Abraham

Posted by Mohanlal on Saturday, June 15, 2019

സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം അബ്രഹാം നിർമ്മിച്ച് എഡിറ്റർ കൂടിയായ ബിബിൻ പോൾ സാമുവേൽ സംവിധാനം ചെയ്യുന്ന കായിക പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് പ്രത്യേക മേക്ക് ഓവറിലാണ് എത്തുന്നത്. ടോബിട് ചിറയത്ത് തിരക്കഥ എഴുതുന്ന ‘ആഹാ’യുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്‌. പോളിഷ് സിനിമാട്ടോഗ്രാഫർ ആർതർ സ്വാർസ്ക്കിയുടെ അസോസിയേറ്റ് ആയ രാഹുൽ ബാലചന്ദ്രനാണ്. ഗായിക സയനോരാ ഫിലിപ്പാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘ആഹാ’യുടെ ചിത്രീകരണം ഓഗസ്റ്റിൽ തുടങ്ങും.

You might also like