ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഇനിയ; സിനിമ ഇല്ലാത്തത് കൊണ്ടാണോ എന്ന് സദാചാരവാദികൾ !!

നടി ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഇനിയ; സിനിമ ഇല്ലാത്തത് കൊണ്ടാണോ എന്ന് സദാചാരവാദികൾ !!

0

നടി ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. പുതിയ ഫോട്ടോഷൂട്ടിനു വേണ്ടിയുള്ള ഇനിയയുടെ മേക്കോവര്‍ ലഘുവീഡിയോ രൂപത്തിലും താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിദ്ധ്യമായ നടിയാണ് ഇനിയ. തമിഴിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഇനിയ മലയാള സിനിമയിലും തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ്. 2011ല്‍ റിലീസ് ചെയ്ത ‘വാഗൈ സൂഡാ വാ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം ഇനിയയെ തേടിയെത്തിയതു.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കമാണ് ഇനിയയുടേതായി മലയാളത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. തമിഴ്, കന്നഡ എന്നീ ഭാഷയിലടക്കം നടിയുടെ നിരവധി ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നുണ്ട്. തമിഴിലും മലയാളത്തിലുമായി ടെലിവിഷന്‍ ഷോകളിലും സജീവമാണ് ഇനിയ ഇപ്പോൾ. എന്നാൽ പുതിയ ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ സദാചാര വാദികളുടെ ചോദ്യങ്ങൾക്ക് ഇരയാക്കുന്നുണ്ട്. സിനിമ കുറഞ്ഞത് കൊണ്ടാണോ ഈ ഗ്ലാമർ വേഷം എന്നീ തുടങ്ങിയ കമന്റുകൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട്.

You might also like