സാറയായി ഇനിയ ; വരുന്നു “താക്കോൽ”.

0

 

ഇന്ദ്രജിത്തും മുരളി ഗോപിയും പരേധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം “താക്കോല്‍” റിലീസിന് ഒരുങ്ങുന്നു. നവാഗതനായ കിരണ്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാള ചലച്ചിത്ര ലോകത്തിന് ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസ് ആണ് താക്കോല്‍ എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ഇനിയയും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. സാറാ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇനിയയുടെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തി.

 

 

 

റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരന്‍ കൂടിയാണ് കിരണ്‍ പ്രഭാകരന്‍. അരനാഴിക നേരം എന്ന സീരിയലിന്റെ തിരക്കഥക്ക് സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിരുന്നു.

 

You might also like