“പ്രേക്ഷകര്‍ സിനിമയെ കൈവിട്ടാൽ ഒന്നും ചെയ്യാനാകില്ല” : ചന്തുനാഥ് – Ini Utharam

Ini Utharam: Directed by Sudeesh Ramachandran. With Aparna Balamurali, Harish Uthaman, Kalabhavan Shajohn, Chandhunath etc…

1,089

അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ഇനി ഉത്തരം പ്രദർശനത്തിന് തയ്യാറെടുക്കുമ്പോൾ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ചന്തുനാഥ് സന്തോഷത്തിലാണ്. ഈ സിനിമയിലും ചന്തു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് കഥാപാത്രങ്ങൾ എല്ലാം ഒരെ ടൈപ്പായി പോകുന്നു എന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോൾ ചന്തുവിന് അതിനെല്ലാം കൃത്യമായ ഉത്തരമുണ്ട്.

താൻ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ഒരു പെർഫോമർ എന്ന നിലയിൽ എന്തെങ്കിലും സ്പെയ്സ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാറ്. മാത്രമല്ല സിനിമയിൽ ഒരു പാട്  ചോയിസ് ഉള്ളൊരാളല്ല താൻ എന്നതും താരം പറയുന്നു. ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ പ്രതിനിധിയായ കഥാപാത്രമാണ് , സിനിമകളുടെ പ്രമോഷൻ കൊണ്ട്   ആളുകളെ തിയേറ്ററുകളില്‍ എത്തിക്കാൻ കഴിയും  എന്നാൽ അതിന് ശേഷം എല്ലാം കാഴ്ച്ചക്കാരന്റെ കൈയ്യിലാണ്  . അവര്‍ തള്ളിക്കളഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. ഒരു സിനിമയുടെ ഭാവി തീരുമാനിക്കപ്പെടുന്നത് പ്രേക്ഷകരുടെ അഭിപ്രായത്തിലാണ്. റിവ്യൂ പറയുന്നവര്‍ മോശമാക്കി കാണിക്കാന്‍ ശ്രമിച്ച സിനിമകള്‍ വിജയമായിട്ടുണ്ട്. റിവ്യൂകളുടെ അപ്പുറത്തേയ്ക്ക് കോമണ്‍മാന്‍ എന്ന വിഭാഗമാണ് സിനിമയെ വിജയിപ്പിക്കുന്നത്. പ്രമോഷന്‍ എന്തായാലും നമ്മള്‍ ചെയ്യണം. പക്ഷേ, പ്രേക്ഷകര്‍ സിനിമയെ തള്ളിയാല്‍ ഒന്നും ചെയ്യാനില്ല. പ്രേക്ഷകരാണ് സിനിമയുടെ എല്ലാം. ചന്തു തന്റെ സിനിമയോടുള്ള കാഴ്ച്ചപ്പാട് കൃത്യമായി പറയുന്നു.

എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. അപർണ്ണ ബാലമുരളിയാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്.

You might also like