മലയാള സിനിമയ്ക്ക് ത്രില്ലിംഗ് ഡേയ്‌സ്. “ഇനി ഉത്തരം” ,”റോഷാക്ക്” സിനിമകൾക്ക് മികച്ച പ്രതികരണം.

Mammootty starrer Rorschach and Aparna Balamurali starrer Ini Utharam getting good response allover.

2,830

ഡോക്ടർ ജാനകി എന്ന സ്ത്രീയുടെ കരുത്തുറ്റ കഥാപാത്രമായി ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി തകർത്തപ്പോൾ മലയാളത്തിൽ ലഭിച്ചത് മികവുറ്റ ത്രില്ലർ സിനിമ. ജീത്തു ജോസഫിന്റെ ശിഷ്യനായ സുധീഷ് രാമചന്ദ്രന്റെ ആദ്യ സംവിധാന സംരംഭം മലയാള സിനിമയിലെ മികച്ച ത്രില്ലറുകളുടെ ഗണത്തിൽ ഉണ്ടാവും. ചിത്രത്തിന്റെ ആദ്യ ദിനം പ്രദർശനം കഴിയുമ്പോൾ കുടുംബപ്രേക്ഷകർ ഉൾപ്പെടെ ചിത്രം നെഞ്ചിലേറ്റി കഴിഞ്ഞു. പ്രകടനങ്ങളുടെ മികവും അണിയറപ്രവർത്തകരുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും റോഷാക്കിനൊപ്പം മികച്ച തീയേറ്റർ അനുഭവം ഇനി ഉത്തരം നൽകുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

അപർണ ബാലമുരളിയും ഷാജോണും തകർക്കുമെന്ന് കരുതുമ്പോൾ മിന്നിച്ച പ്രകടനവുമായി ഹരീഷ് ഉത്തമൻ കയ്യടികൾ വാരികൂട്ടുന്നു. ഓരോ നിമിഷവും ഉത്തരം കിട്ടാനായി പ്രേക്ഷകനെ സീറ്റിന്റെ മുൾമുനയിൽ സിനിമ പിടിച്ചുനിർത്തുന്നു. എങ്ങും മികച്ച അഭിപ്രായമായി തീയേറ്ററുകളിൽ ഇനി ഉത്തരം തേരോട്ടം തുടരുകയാണ്.

അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന്‌ സംഗീതം നൽകിയ ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

You might also like