ഇൻസ്റ്റാ സ്റ്റോറിക്ക് വീഡിയോ എടുക്കുന്ന ടോവിനോ !!!! വൈറലായി വീഡിയോ.

0

 

 

 

 

ടോവിനോ തോമസ് -അഹാന കൃഷ്ണകുമാർ ചിത്രം ലൂക്ക തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. വ്യത്യസ്തമായ പ്രണയ കഥ പറഞ്ഞ ചിത്രം നവാഗതനായ അരുൺ ബോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രകടനം അസാധ്യമാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇപ്പോളിതാ ലൊക്കേഷനിലെ രസകരമായ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് അഹാന. ഇവരുടെ പ്രകടനത്തെ പ്രശംസിച്ചാണ് അധികപേരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അതേസമയം അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു വീഡിയോ വൈറലായി മാറിയിരുന്നു.

 

ലൂക്കയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെടുത്ത ഒരു വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തത്. കൊച്ചി കായലിന് സൈഡില്‍ നിന്നെടുത്ത വീഡിയോയില്‍ ടൊവിനോയെ ആണ് കാണിക്കുന്നത്. മൊബൈലില്‍ പുറംകാഴ്ചകള്‍ വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണ് നടന്‍. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ സ്‌റ്റോറി കിട്ടിയോ എന്ന് അഹാന ചോദിക്കുന്നുണ്ട്. ഇല്ലെന്നായിരുന്നു ടൊവിനോയുടെ മറുപടി.

 

നവാഗതനായ അരുണ്‍ ബോസായിരുന്നു ലൂക്ക സംവിധാനം ചെയ്തിരുന്നത്. ടൊവിനോയ്‌ക്കൊപ്പം അഹാന ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ലൂക്ക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ടൊവിനോ തോമസിന്റെ ഈ വര്‍ഷത്തെ അഞ്ചാമത്തെ സിനിമയായിട്ടാണ് ലൂക്ക പുറത്തിറങ്ങിയിരുന്നത്.

You might also like