ബോക്സ് ഓഫീസിൽ ദുരന്തമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട് !!

0

Image result for pranav mohanlal irupathiyonnam noottandu

 

 

 

 

മോശമല്ലാത്ത ഇനിഷ്യല്‍ ലഭിച്ചിരുന്നെങ്കിലും “ഇരുപത്തിയൊന്നാം നൂറ്റാണ്ട്” രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ ശരാശരിയ്ക്കും കീഴെ പ്രകടനമാണ് ഇപ്പോള്‍ ബോക്സോഫീസില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് കാരണം, പ്രേക്ഷക പ്രതീക്ഷകളെ വേണ്ട രീതിയില്‍ തൃപ്തിപ്പെടുത്താന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല എന്നതുതന്നെയാണ്. തമിഴ് ചിത്രങ്ങളായ വിവേകം , 2.0 , വിശ്വാസം എന്നീ ചിത്രങ്ങളുടെ കേരള വിതരണവും , ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിർമ്മാണ ചിലവും കൂടി നോക്കിയാൽ ടോമിച്ചൻ മുളകുപാടത്തിനു 21 കോടിയോളം നഷ്ടം വന്നെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ. (വിവേകം : 4 കോടി നഷ്ടം , 2.0 : 7 കോടി നഷ്ടം , വിശ്വാസം – 1.25 കോടി നഷ്ടം , ഇരുപത്തിയൊന്നാം നൂറ്റാണ്ട് – 8 കോടി നഷ്ടം , വന്താ രാജാവാത്താന്‍ വരുവേ – 25 ലക്ഷം നഷ്ടം ) .

 

 

 

 

 

Image result for pranav mohanlal irupathiyonnam noottandu

 

 

 

 

മികച്ച ഒരു പാക്കേജായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചന്‍ മുളകുപാടം ഒരു സൂപ്പര്‍താര സിനിമയ്ക്ക് ആവശ്യമായ മുടക്കുമുതല്‍ ഈ പ്രൊജക്ടിന് മേല്‍ ചെലവഴിച്ചു. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പടെയുള്ള വമ്പന്‍‌മാര്‍ ചിത്രവുമായി സഹകരിച്ചു. എന്നാല്‍ ഇത്രയൊക്കെ തയ്യാറെടുപ്പുകളുമായി വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. രണ്ടു ആഴ്ച കൊണ്ട് വെറും 2.40 കോടി മാത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സ് ഓഫീസിൽ നേടിയത്.

 

 

 

 

Related image

 

 

 

 

 

തിരക്കഥയാണ് ഈ സിനിമയുടെ വലിയ പ്രകടനത്തിന് കുഴപ്പമായത്. കെട്ടുറപ്പുള്ള തിരക്കഥയും നല്ല മുഹൂര്‍ത്തങ്ങളും മികച്ച സംഭാഷണങ്ങളും ഇല്ലാതെ പോയതാണ് സിനിമയെ ഒരു ശരാശരി പ്രകടനത്തിലേക്ക് ഒതുക്കിയത്. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ അരുണ്‍ ഗോപിയിലെ സംവിധായകന് കഴിഞ്ഞെങ്കിലും തിരക്കഥാകൃത്തിന് ആയില്ല.

 

 

 

 

 

 

വിജയ് സൂപ്പറും പൌര്‍ണമിയും, മിഖായേല്‍ എന്നീ മലയാളം ചിത്രങ്ങളും പേട്ട, വിശ്വാസം എന്നീ തമിഴ് ചിത്രങ്ങളും മികച്ച പ്രകടനങ്ങളുമായി തിയേറ്റര്‍ നിറഞ്ഞതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ബോക്‍സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. മമ്മൂട്ടിയുടെ പേരന്‍‌പ് എത്തിയതും ജയറാമിന്‍റെ ലോനപ്പന്‍റെ മാമോദീസ, കുഞ്ചാക്കോ ബോബന്‍റെ അള്ള് രാമേന്ദ്രന്‍ എന്നീ സിനിമകളുടെ സാന്നിധ്യവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ലോംഗ് റണ്‍ പ്രതീക്ഷയെ പിന്നോട്ടടിച്ച കാരണങ്ങളാണ്.

 

 

 

 

 

 

You might also like