ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് എത്തിയത് എങ്ങനെ ?

0

 

 

 

താൻ നായകൻ ആയി എത്തിയ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം ആയതോടെ പ്രണവ് എന്ന യുവ താരത്തിന്റെ താര മൂല്യം ഇന്ന് മലയാളത്തിലെ പല പരിചയ സമ്പന്നരായ യുവതാരങ്ങൾക്കൊപ്പം എത്തി. ജീത്തു ജോസെഫ് ഒരുക്കിയ ആദിയിൽ പ്രണവ് കാഴ്ച വെച്ചത് മലയാള സിനിമയിലെ ഇന്നത്തെ ഒരു യുവ താരവും കാഴ്ച വെച്ചിട്ടില്ലാത്ത തരത്തിലുള്ള ഗംഭീര ആക്ഷൻ പ്രകടനമാണ്. അത് തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവും പ്രണവിലേക്കു എത്താൻ കാരണമായത്. അത് വെളിപ്പെടുത്തുന്നത് ഈ ചിത്രം സംവിധാനം ചെയ്ത അരുൺ ഗോപി തന്നെയാണ്.

 

 

 

 

 

 

 

പ്രണവിന്റെ താര മൂല്യത്തിന് ഒപ്പം ഈ ചിത്രത്തിലെ നായകന് വേണ്ട മെയ്‌വഴക്കവും ഉള്ളത് കൊണ്ടാണ് ഈ ചിത്രത്തിൽ പ്രണവിനെ കാസ്റ്റ് ചെയ്തത് എന്ന് അരുൺ ഗോപി പറയുന്നു. ഈ ചിത്രത്തിൽ ഒരു സർഫിങ് ഇൻസ്ട്രക്റ്റർ ആയാണ് പ്രണവ് അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഒരു മാസത്തോളം ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങിൽ പരിശീലനം നേടിയിരുന്നു പ്രണവ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം നിർമ്മിച്ചത്. വരുന്ന ഇരുപത്തിയാറിനു ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യും. പുതുമുഖമായ സായ ഡേവിഡ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം രചിച്ചതും അരുൺ ഗോപി തന്നെയാണ്.

 

 

 

 

 

 

 

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് എന്റെര്‍റ്റൈനെര്‍ ആണെന്നാണ് സൂചന. അതേസമയം ഹൈ വോള്‍ടേജ് അക്ഷന്‍ സീനുകളുമുണ്ട് ചിത്രത്തില്‍. ഒരു സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ചിത്രത്തിലെ വേഷത്തിനു വേണ്ടി പ്രണവ് ബാലിയില്‍ ഒരു മാസത്തോളം നീണ്ട സര്‍ഫിങ് ട്രെയിനിങ് എടുത്തിരുന്നു.

 

 

 

 

 

 

 

 

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.വമ്പൻ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ. പ്രൊഡക്ഷൻ കണ്ട്രോളർ–നോബിൾ ജേക്കബ്.സിനിമയുടെ തിരക്കഥയും അരുൺ തന്നെ. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

 

 

 

 

 

 

 

ജീത്തു ജോസഫിന്റെ അസ്സോസിയേറ്റായി സിനിമയിൽ രണ്ടാംവരവ് അറിയിച്ച പ്രണവ് ആദ്യമായി നായകനായി എത്തിയ സിനിമയായിരുന്നു ആദി. കണ്ണഞ്ചിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങൾകൊണ്ടും സ്വാഭാവിക അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി. യുവനടന്റെ അരങ്ങേറ്റത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ തുകയും ആദി വാരിക്കൂട്ടി.

You might also like