
അച്ഛന്റെ ഡയലോഗ് പറഞ്ഞു കയ്യടി നേടാൻ മകൻ. “ഇരുപത്തിയൊന്നാം നൂറ്റാണ്ട്” ടീസർ ട്രെൻഡിങ്ങിൽ ഒന്നാമൻ.
രാമലീല എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ ദുല്‍ഖര്‍ സല്മാന് പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഒരു സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാകും ഇതെന്ന സൂചനകള്‍ തരുന്ന ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്വന്തം അച്ഛന്റെ പ്രസിദ്ധമായ റെയ്ബാന്‍ ഗ്ലാസ് ഡയലോഗ് റഫറന്‍സുകള്‍ അടങ്ങിയ ഒന്നാണിത്. ടീസർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം പിടിച്ചിട്ടുമുണ്ട്.
മാസ് ലുക്കിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ‘എന്റെ ബേബി ബ്രോ പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസർ സന്തോഷത്തോടും സ്നേഹത്തോടും കൂടി ഞാൻ റിലീസ് ചെയ്യുന്നു. ഈ ചിത്രവും അവന്റെ പുതിയൊരു പൊൻതൂവലായി മാറട്ടെ’ എന്നാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ പറയുന്നത്.
അരുണ്‍ ഗോപിയുടെയും പ്രണവിന്റെയും രണ്ടാമത്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചന് മുളകുപാടം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്.
അഭിനന്ദ് രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്. സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ഗോപി സുന്ദര്‍.