ഇത് അച്ഛന്റെ ഇരുപതാം നൂറ്റാണ്ടല്ല : മകന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് !!!

0

ഇരുപതാം നൂറ്റാണ്ട് അച്ഛൻ കീഴടക്കിയെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിടിച്ചെടുക്കാൻ പ്രണവ് മോഹൻലാൽ എത്തി. ഇരുപതാം നൂറ്റാണ്ടിൽ അച്ഛന്മാർ അരങ്ങു വാണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടു കീഴടക്കാൻ താര പുത്രന്മാരാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും എത്തുന്നത് . ഏറെ ആകാംക്ഷയിലാണ് ആരാധകർ.

 

 

 

കാലം പറയുന്ന നൂറ്റാണ്ടുകളുടെ കഥയിൽ ചേർത്ത് വെക്കാൻ മറ്റൊരേട്… അരുൺ ഗോപി – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപ്പാടമാണ്.പോസ്റ്റര്‍ പുറത്ത് വിട്ട ഉടന്‍ തന്നെ പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തി. ‘ഇത് രാജാവിന്റെ മകന്‍ തന്നെ’, ‘അച്ഛന്റെ മകന്‍’ തുടങ്ങി മകനെ പിന്തണയ്ക്കുന്ന മോഹന്‍ലാലിനെ പുകഴ്ത്താനും ചിലര്‍ മറന്നില്ല.

 

 

അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും അരുണ്‍ ഗോപി തന്നെയാണ്. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചനകള്‍.31 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.മധു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ഇരുപതാം നൂറ്റാണ്ട്’ അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു. എന്നാല്‍ പുതിയ ചിത്രം അധോലോക കഥയല്ലെന്ന് ആദ്യ പോസ്റ്ററില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

 

 

 

 

മുളകുപാടം ഫിലിംസാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപിയുടെ രാമലീല നിര്‍മ്മിച്ചതും മുളകുപാടമായിരുന്നു. ഗോപിസുന്ദറാണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രാഹകന്‍. പീറ്റര്‍ ഹെയനാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

You might also like