35 വര്‍ഷങ്ങള്‍ക്ക് ശേഷം രജനിയും കമലും വീണ്ടും ഒന്നിക്കുന്നു?

0

കാര്‍ത്തിയുടെ ദീപാവലി റിലീസായെത്തിയ കൈതിയ്ക്ക് ശേഷം കൈതി സംവിധായകന്‍ ലോകേഷ് കനകരാജ് തമിഴ് സൂപ്പര്‍സ്റ്റാറുകളായ രജനികാന്തിനെയും കമലഹാസനെയും നായകന്മാരാക്കി പുതിയ ചിത്രം ഒരുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ രണ്ടാം തീയതിയാണ്, ലോകേഷും കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസും പുതിയ പദ്ധതിയില്‍ ഒപ്പുവച്ചത്. ഇതിന് ശേഷം ലോകേഷ് കനകരാജ് രജനികാന്തിനെ സന്ദര്‍ശിക്കുകയും മണിക്കൂറുകള്‍ അവിടെ ചിലവഴിക്കുകയും ഉണ്ടായി.

35 വര്‍ഷങ്ങള്‍ക്ക് മുന്നേ, ഹിന്ദി ചിത്രമായ ഗിരഫ്ത്താറിലാണ് രജനിയും കമലും ഒന്നിച്ചഭിനയിച്ചത്, അമിതാഭ് ബച്ചനും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇളയദളപതി വിജയും വിജയ് സേതുപതിയും ചേര്‍ന്നഭിനയിക്കുന്ന ദളപതി 64ന്റെ തിരക്കിലാണിപ്പോള്‍ ലോകേഷ് കനകരാജ്.

അതേസമയം അടുത്തവര്‍ഷം പൊങ്കല്‍ റിലീസായി പുറത്ത് വരുന്ന തന്റെ പുതിയ ചിത്രം ‘ദര്‍ബാറിന്റെ തിരക്കിലാണിപ്പോള്‍ രജനി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ന്റെ തിരക്കിലാണ് കമല്‍. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് സൂചന. എന്തായാലും കമല്‍-രജനി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

You might also like