‘പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയിൽ ചെന്ന് വീഴും…’, കമന്റിന് ഇഷ്‌ക് സംവിധായകന്റെ മറുപടി വൈറൽ …!

0

ഷെയിന്‍ നിഗം നായകവേഷത്തിലെത്തുന്ന ഇഷ്‌ക തീയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. പ്രണയമായിരിക്കും കഥയെന്ന് കരുതിയിരുന്നെങ്കിലും ‘ഇഷ്‌ക് ഒരു പ്രണയകഥയല്ല’ എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടീസറും ട്രെയിലറും നേടിയ മികച്ച അഭിപ്രായം തീയറ്ററിലും ആവര്‍ത്തിക്കുകയാണ്.

 

 

കേരളത്തിലെ സദാചാര പൊലീസിങ്ങിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇത്തരം ആളുകളെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ചിത്രത്തിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ചില കുറിപ്പുകളും ഇത് സൂചിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു കമന്റ് ചൂണ്ടിക്കാട്ടി ഇഷ്‌കിന് കിട്ടിയ മഹത്തായ പുരസ്‌കാരം എന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍.

 

 

“പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം എന്ന് പറഞ്ഞിറങ്ങും…”, ഇതായിരുന്നു കമന്റ്. തന്റെ ഫേസ്ബുക്ക് പേജില്‍ വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് “ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്..
കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്..”, എന്നാണ് അനുരാജ് കുറിച്ചത്.

 

 

You might also like