“ഇഷ്‌ക്” ; ഇതു വെറുമൊരു പ്രണയകഥ അല്ല; ഒരു ഒന്നുഒന്നര ത്രിൽ സിനിമ.

0

 

ഷെയിന്‍ നിഗം നായകനാകുന്ന “ഇഷ്‌ക്” പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ ആദ്യ പ്രതികരണം വളരെ മികച്ചതാണ്. ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത് പേര് പോലെ അല്ല സിനിമ തീർത്തും ത്രില്ലടിപ്പിച്ചു എന്നാണ്.

 

 

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം നിർവഹിച്ച ഇഷ്‌ക്കിൽ നായികയായി എത്തുന്നത് പുതുമുഖം ആൻ ശീതളാണ്. ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്.

 

 

പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം ആലപിച്ച ‌’പറയുവാന്‍ ഇതാദ്യമായ്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ഇൻസ്റ്റന്റ് ഹിറ്റാണ്. സിദ്ദ്‌ ശ്രീറാം ആദ്യമായി മലയാളത്തിൽ പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്‌.

 

 

ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായുണ്ട്.നേരത്തേ പുറത്തെത്തിയ, ചിത്രത്തിന്റെ ടീസറും ‘കുമ്പളങ്ങി’യിലെ കഥാപാത്രത്തില്‍ നിന്നുള്ള ഷെയ്‌നിന്റെ മേക്കോവര്‍ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. സച്ചി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഇതുവരെയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല എന്നതും മറ്റൊരു ആകർഷകമായ കാര്യമാണ്. ചിത്രത്തിലെ ഓരോ രംഗവും തിയേറ്ററുകളിൽ തന്നെ കണ്ടറിയുക എന്നതാണ് ലക്‌ഷ്യം.

 

 

 

You might also like