“ഇഷ്‌ക്” – ഷെയ്ൻ നിഗത്തിന്റെ ഏറ്റവും വലിയ ഹിറ്റ് ; ഇനി ആമസോണ്‍ പ്രൈമില്‍…

0

 

കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ൻ നിഗം നായകനായ ‘ഇഷ്ക്’ തീയേറ്ററുകളിൽ വൻ വിജയം കരസ്ഥമാക്കി മുന്നേറുകയാണ്. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ആൻ ശീതളാണ് നായിക. ചിത്രത്തെ പ്രശംസിച്ച് സിനിമാ മേഖലയിലെ പലരും രംഗത്തെത്തിയിരുന്നു. ഈ അടുത്ത കാലത്ത് നിരൂപകരും പൂർണമായി പിന്തുണച്ച ഒരു ചിത്രം കൂടിയാണ് ഇഷ്‌ക്.

 

 

ചിത്രം കേരളത്തിനകത്തും പുറത്തും ഒരുപോലെ റിപ്പോര്‍ട്ടുകളാണ് ചിത്രം നേടുന്നത്. ചിത്രം ഇപ്പോൾ തമിഴ് നാട്ടിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. എല്ലായിടത്തു നിന്നും ചിത്രത്തിന് മികച്ച റിവ്യൂവാണ് ലഭിക്കുന്നത്. ഏറെ സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ഇതോടെ ഷെയ്ൻ നിഗത്തിന്റെ ഏറ്റവും വലിയ സോളോ ഹിറ്റ് കൂടിയാകുകയാണ് ‘ഇഷ്‌ക്’.

 

 

രതീഷ് രവിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. തുടര്‍ച്ചയായി എത്തുന്ന ഷെയ്ൻ നിഗമിൻ്റെ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടുന്നുണ്ട്. സച്ചിയായി ഷെയ്ൻ എത്തുമ്പോൾ വസുധ എന്ന കഥാപാത്രമായാണ് ആൻ ശീതൾ ഇഷ്കിലെത്തുന്നത്. ഷൈൻടോം ചാക്കോ , ജാഫർ ഇടുക്കി , ലിയോണ എന്നിവരാണ് മറ്റു താരങ്ങൾ.

 

 

മുകേഷ് ആർ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്സ് ആമസോൺ പ്രൈം വീഡിയോഇൻ കരസ്ഥമാക്കി. ഇതിനു മുൻപേ ആമസോണ്‍ പ്രൈമില്‍ എത്തിയ മലയാള ചിത്രം മോഹൻലാൽ – പ്രിത്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ബ്രഹ്‌മാണ്ഡ ഹിറ്റ് ലൂസിഫറാണ്.

 

 

You might also like