“അഭിനയത്തില്‍ റിയലിസ്റ്റിക്കാവുക .. അതായായിരുന്നു വാപ്പച്ചിയുടെ ഉപദേശം..”- ഷെയ്ന്‍ നിഗം

0

സിനിമയിലേക്കെത്തുമ്പോള്‍ അച്ഛനില്‍ നിന്ന് ലഭിച്ച ഉപദേശം അഭിനയത്തില്‍ കൂടുതല്‍ റിയലിസ്റ്റിക് ആവുകയെന്നതാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. അഭിനയമാണെന്ന് പ്രേക്ഷകര്‍ക്ക് ഒരിക്കലും മനസ്സിലാവാത്ത തരത്തിലാവണം കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് താന്‍ ഇന്നും കരിയറില്‍ മുന്നേറുന്നതെന്നും ഒരു പ്രമുഖ ചാനലിൽ നൽകിയ അഭിമുഖത്തില്‍ ഷെയ്ന്‍ വ്യക്തമാക്കി.

 

 

സിനിമയിലേക്ക് എത്തുന്നതില്‍ വാപ്പച്ചി(അബി) പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. കൂടുതല്‍ റിയലിസ്റ്റിക് ആകുക എന്ന ഉപദേശമാണ് നല്‍കിയത്. അഭിനയം ആണെന്ന് തോന്നാത്ത വിധം കഥാപാത്രത്തോട് നീതി പുലര്‍ത്തുക എന്നത് മാത്രമാണ് വാപ്പച്ചി നല്‍കിയ ഉപദേശം. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ആ രംഗം വിശ്വസിക്കാന്‍ പറ്റുന്ന വിധത്തില്‍ അഭിനയിക്കാന്‍ സാധിക്കണം. വര്‍ക്ക് ചെയ്യുന്ന സാഹചര്യവും സിനിമയും സ്വാധീനിക്കും. പക്ക കൊമേഴ്സ്യല്‍ സിനിമയില്‍ റിയലസ്റ്റിക് ആകാന്‍ ബുദ്ധിമുട്ടാണ്. പരമാവധി നാച്യുറലാകാന്‍ ശ്രമിക്കാറുണ്ട്.

 

 

അതേസമയം, ഷെയ്ന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘ഇഷ്‌ക്’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. സംവിധാനം ചെയ്തത് നവാഗതനായ അനുരാജ് മനോഹര്‍ ആണ്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ”ഇഷികിന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

 

You might also like