ഇട്ടിമാണി കഴിഞ്ഞ് ബിഗ്ബ്രദറിലേക്ക് !!! ബോക്സ് ഓഫീസ് റെക്കോര്‍ഡുകൾ തിരുത്താൻ ബിഗ് ബജറ്റ് മോഹൻലാൽ ചിത്രങ്ങൾ.

0

 

 

 

 

ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാൽ ഹിറ്റ് ചിത്രങ്ങൾ വീണ്ടും വരുകയാണ്. ലൂസിഫർ ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകൾ തിരുത്താൻ ബിഗ് ബ്രദറും , ഇട്ടിമാണി മേഡ് ഇന്‍ ചൈന അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലൂസിഫറിലെ വിജയം ഇട്ടിമാണിയിലും മോഹന്‍ലാല്‍ ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇട്ടിമാണിയുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. സിനിമയെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

 

 

 

ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരമായിരുന്നു വന്നത്. തൃശ്ശൂര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് ചൈനയിലും ഷൂട്ടിംഗുണ്ടായിരുന്നു. മോഹന്‍ലാല്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ എത്തുന്നത്. ലാലേട്ടന്റെ പുതിയ ചൈനീസ് ഗെറ്റപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു, ചീത്രികരണം പൂര്‍ത്തിയാക്കിയ ഇട്ടിമാണി മേഡ് ഇന്‍ ചൈന നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

അതേസമയം ഇട്ടിമാണി പൂര്‍ത്തിയായതോടെ സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലാകും മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക. എറണാകുളത്ത് ജൂലായ് പതിനൊന്നിനാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയെന്ന് അറിയുന്നു. 25 കോടി മുതല്‍മുടക്കിലാണ് ബിഗ് ബ്രദര്‍ അണിയിച്ചൊരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒറ്റ ഷെഡ്യൂളില്‍ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ബാംഗ്ലൂരും ബിഗ് ബ്രദറിന്റെ ചിത്രീകരണം ഉണ്ടാവുമെന്നാണ് അറിയുന്നത്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്.

You might also like