
ദിലീപിന്റെ നായികയായി ഫഹദിന്റെ നായിക !!!
കോടതി സമക്ഷം ബാലന് വക്കീലിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ദിലീപ്. ബി ഉണ്ണിക്യഷ്ണന് സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. ബാലന് വക്കീലിന്റെ വിജയത്തിനുശേഷം ദിലീപിന് മലയാളത്തില്‍ വീണ്ടും തിരക്കേറിയിരുന്നു. ഇപ്പോൾ ഇതാ നടന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.
ദിലീപിന്റെതായി 2007ല്‍ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സ്പീഡ് ട്രാക്ക്. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ചിത്രത്തിന്റെ സംവിധായകനും ദിലീപും ഒന്നിക്കുന്നത്. ജാക്ക് ഡാനിയേല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയിച്ചൊരുക്കുന്നത്. സപീഡ് ട്രാക്കിന് ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് നേരത്ത തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഷിബു തമീന് ആണ് ദിലീപിന്റെ പുതിയ ചിതം നിര്‍മ്മിക്കുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്നൊരു ചിത്രമായിരിക്കും ജാക്ക് ഡാനിയേല്‍ എന്നാണറിയുന്നത്. ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായി അഞ്ജു കുര്യന് ആണ് എത്തുന്നത്. പ്രേമത്തിലൂടെ മലയാളത്തില്‍ എത്തിയ നടി കവി ഉദ്ദേശിച്ചത്.ഞാന്‍ പ്രകാശന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പട്ടിരുന്നു.ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം െചയ്യുന്നത് പീറ്റർ ഹെയ്ൻ. സംഗീതം ഗോപി സുന്ദർ. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജയസൂര്യ രചനയും സംവിധാവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പൂജ മാര്‍ച്ച് 21ന് കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടക്കും. എറണാകുളവും ഗോവയുമാണ് ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എപ്രില്‍ പത്തിനാണ് ദിലീപിന്റെ ജാക്ക് ഡാനിയേല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഏറെ നാളായി ദിലീപ് ചിത്രത്തിന്റെ തിരക്കിലായിരുന്നു സംവിധായകന്.