എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു അന്ന് ആനന്ദം – ജാക്കിചാൻ

0

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പര്താരമാണ് ജാക്കിചാൻ. പ്രായഭേദമന്യേ എല്ലാരേയും കൈയിലെടുത്ത പ്രകടനമാണ് ജാക്കി ചാൻ കാഴചവെക്കാറുള്ളത്. എന്നാൽ ജാക്കി ചാന്റെ ഇതുവരെ ആരും കാണാത്ത മറ്റൊരു മുഖമാണ് ഇപ്പോൾ ഏറെ ചർച്ച വിഷയമായിരിക്കുന്നത്. ഡിസംബർ നാലിന് ഇറങ്ങാൻ പോകുന്ന അദ്ദേഹത്തിന്റെ ആത്മകഥയായ ‘നെവര്‍ ഗ്രോ അപ്’ എന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും ജാക്കി തുറന്നു പറയുന്നു.

 

സിനിമയിൽ പച്ചപിടിച്ച് സാമ്പത്തികമായ നേട്ടങ്ങളെല്ലാം പെണ്ണിനും മദ്യത്തിനും ചൂതാട്ടത്തിനും അടിമപ്പെടേണ്ടിവന്നുവെന്ന് ജാക്കി പറയുന്നു.എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി തുറന്നു പറയുന്നു.പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല . ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്ബോള്‍ പോലും വീട്ടിലെത്തിയാലുടന്‍ ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.

 

താൻ നല്ലൊരു നടനായിരിക്കാം തന്റെ 64ആം വയസിലും സിനിമ ലോകത്ത് ജാക്കി ചാന്‍ താരമാണ്.പക്ഷെ താൻ കൊള്ളരുതാത്തവനായിരുന്നു . ഒരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെന്നും എന്നാല്‍ ആ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു. ഭാര്യയെ അവഗണിക്കുന്നതിൽ ഏറെ സന്തോഷം കണ്ടെത്തിയിരുന്നു. ഭാര്യ ഇരിക്കുമ്പോൾ തന്നെ അന്യസ്ത്രീകളുമായി ബന്ധം പുലർത്താനും മിടുക്ക് കാണിച്ചുവന്ന് നടൻ പറയുന്നു . ചെറുപ്പം മുതല്‍ തന്നെ സമ്ബന്നരായ കുട്ടികളെ കണ്ട് ഞാന്‍ തല കുനിക്കുമായിരുന്നു. തന്റെ ഈ അപകര്‍ഷതാബോധം പല ബന്ധങ്ങളിലും നിഴലിച്ചു.

 

 

സിനിമയില്‍ വന്ന് പണം ഉണ്ടാക്കിയതോടെ താന്‍ കുടുംബത്തെ മറന്നതായും സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. അന്ന് താൻ വര്‍ഷം 2 മില്യണ്‍ ഡോളര്‍ ഭക്ഷണത്തിനും സുഹൃത്തുക്കള്‍ക്കുളള സമ്മാനത്തിനും ചെലവഴിക്കും. പക്ഷെ അന്ന് തന്റെ മക്കളുടെ മാതാവ് അവളുടെ പണം കൊണ്ട് കുട്ടികളെ നോക്കുകയായിരുന്നു, ചാന്‍ പറഞ്ഞു.

 

You might also like