
ശ്വാസം കിട്ടാതെ കിതയ്ക്കുന്നുണ്ടായിരുന്നു സൗബിൻ : ജാഫർ ഇടുക്കി പറയുന്നു…….
അമ്പിളി പ്രേക്ഷക മനസ്സ് കീഴടക്കികൊണ്ടിരിക്കുകയാണ്. ഗപ്പിക്കുശേഷം ജോൺ പോൾ സംവിധാനം ചെയ്ത അമ്പിളി തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. സൗബിന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ വിജയത്തിനുള്ള കാരണം. ചിത്രത്തിലെ ജാക്സൺ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഒറ്റ ഷോട്ടിൽ എടുത്ത ഗാനരംഗം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ആ ഗാനം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ജാഫർ ഇടുക്കി പറയുന്നു.
ഇടുക്കിയില്‍ വെച്ച് ചിത്രീകരിച്ചതിനാല്‍ തനിക്ക് ഈ സിനിമയോട് പ്രത്യേക ഇഷ്ടമുണ്ടെന്നായിരുന്നു ജാഫര്‍ ഇടുക്കി പറഞ്ഞത്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇടുക്കി മാത്രമല്ല കേരളത്തിലേയും അന്യ സംസ്ഥാനങ്ങളിലേയും ലൊക്കേഷനുകളും ചിത്രത്തിലുണ്ട്. അതൊക്കെ സസ്പെന്‍സാണെന്നും അദ്ദേഹം പറയുന്നു. അത് പോലെ തന്നെ സൗബിന്റെ ഡാന്‍സിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.ഡാന്‍സ് ചിത്രീകരിക്കുന്നതിന് മുന്‍പ് തങ്ങള്‍ എല്ലാവരും ഒരുമിച്ചുള്ള മീറ്റിംഗുണ്ടായിരുന്നു. ആ സമയത്തൊന്നും സൗബിനില്‍ യാതൊരുവിധ ടെന്‍ഷനുമുണ്ടായിരുന്നില്ല. പ്രശ്നങ്ങളൊന്നുമില്ലാതെ ഒറ്റ ടേക്കിലാണ് അദ്ദേഹം ആ ഡാന്‍സ് ചെയ്തത്. വലിയ കയറ്റത്തില്‍ കയറി തിരിച്ച് ഇറങ്ങുന്ന രംഗം ചെയ്യുമ്പോള്‍ ശ്വാസം കിട്ടാതെ കിതയ്ക്കുന്നുണ്ടായിരുന്നു സൗബിനെന്നും ജാഫര്‍ ഇടുക്കി പറയുന്നു. ചേച്ചിക്ക് പിന്നാലെയായാണ് സിനിമയിലെത്തുന്നതെങ്കിലും അത് അപ്രതീക്ഷിതമായിരുന്നുവെന്ന് നവീന്‍ പറയുന്നു.