സിബിഐ അഞ്ചാം ഭാഗത്തിലും സേതുരാമയ്യരുടെ വിശ്വസ്തനായ വലംകൈ വിക്രം ആയി ജഗതി ശ്രീകുമാര്‍ !!!

0

Image result for സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലും ജഗതി

 

 

മലയാളസിനിമയിലെ ചിരിയുടെ തമ്ബുരാന്‍ ശ്രീ. ജഗതി ശ്രീകുമാര്‍ തിരിച്ചുവരവിന്റെ പാതയില്‍ പാതയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലായ താരം അഭിനയ രംഗത്ത് നീണ്ട ഇടവേള സൃഷ്ടിച്ചു. അപകടത്തിന് ശേഷം വീല്‍ചെയറിന്റെ സഹായത്തോടെയാണ് ജഗതിയെ നമ്മള്‍ കണ്ടത്. അദ്ദേഹത്തിന്റെ ചികില്‍സയില്‍ കാര്യമായ പുരോഗതി കൈവന്നതോടെയാണ് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദ്ദേശിച്ച്‌ അദ്ദേഹത്തെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകർ ഏറെ സന്തോഷത്തിലാണ്.

 

 

മമ്മൂട്ടി നായകന്‍ ആവുന്ന സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി അഭിനയിക്കും എന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആയിരിക്കും എന്നാണ് സൂചന. സിബിഐ സീരീസുകളില്‍ സേതുരാമയ്യര്‍ കഥാപാത്രത്തോടൊപ്പം സജീവ സാന്നിധ്യം ആയിരുന്നു വിക്രം എന്ന ജഗതി കഥാപാത്രം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതാ അഞ്ചാം ഭാഗത്തിലും ജഗതി ഭാഗമാവുകയാണ് എന്നാണ് റിപ്പോര്‍ട്ട്‌.

You might also like