‘ട്രോൾ കണ്ട് വിഷമിച്ചിട്ട് കാര്യമില്ല’ : ജാൻവി കപൂർ

0

 

 

 

ജാൻവി കപൂറിന്റെ സിനിമ രംഗത്തേയ്‌ക്കുളള വരവും ഫാഷനുമെല്ലാം ആരാധകർക്കിടയിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ്. ബോളിവുഡിലെ താരപുത്രിമാരിൽ ഏറ്റവും ശ്രദ്ധേയയാണ് ജാൻവി കപൂർ. ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളാണ് ജാൻവി കപൂർ.ഓരോ തവണത്തെ ജാൻവിയുടെ വസ്‌ത്രധാരണവും ആരാധകർക്ക് ചർച്ചാ വിഷയമാവാറുണ്ട്. വ്യത്യസ്‌തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാൻവി പൊതുവേദിയിലെത്താറുളളത്. ചില വസ്‌ത്രധാരണങ്ങൾ വിമർശനങ്ങൾക്ക് വഴിവെയ്‌ക്കുമ്പോൾ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്. നടിക്കെതിരെ തുടർച്ചയായ ട്രോളന്മാർ ആക്രമണങ്ങൾ നടക്കാറുണ്ട്.

 

 

 

 

 

 

 

 

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ‘ ധടകി’ലൂടെയാണ് ഈ താരപുത്രി ബോളിവുഡ് സിനിമയിലേക്കെത്തുന്നത്. ഇഷാന്‍ ഖട്ടറാണ് ചിത്രത്തിൽ മറ്റൊരു വേഷത്തിലെത്തിയത്. ഇപ്പോൾ ഇതാ നടി പറയുന്നു ആദ്യ സിനിമ ഇറങ്ങുന്നതിന് മുൻപ് മുതൽ ട്രോളന്മാർ ആക്രമിക്കൽ തുടങ്ങിയതാണ് അത് താനെന്ന വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും നടി തുറന്നു പറഞ്ഞു്. തന്റെ കഥാപാത്രത്തെയും , വസ്ത്രത്തെയെല്ലാം നല്ലരീതിയിൽ ട്രോളന്മാർ വിമർശിക്കുന്നുവെന്ന് ജാൻവി പറഞ്ഞു. പിന്നിട് അത് വെർച്വൽ റിയാലിറ്റി ആണെന്ന് മനസിലാക്കിയ ശേഷം അതിനെ കുറിച്ച് ഓർത്ത് സങ്കടപെടാറില്ല.

 

 

 

 

 

 

 

ജാന്‍വി ധടകിന്റെ ഷൂട്ടിംഗ് ചെയ്തു കൊണ്ടിരിക്കെയാണ് ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. അമ്മയുടെ മരണമുണ്ടാക്കിയ ആഘാത്തിലും തളരാതെ ജാന്‍വി തന്റെ ആദ്യ ചിത്രം ഭംഗിയാക്കി ചെയ്ത ആരാധകരുടെ കണ്ണിലുണ്ണിയാവാൻ നടിക്ക് സാധിച്ചു.സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന അറ്റാക്കിനെ കുറിച്ച് സ്വകര്യ മാധ്യമത്തിനോട് തുറന്നു സംസാരിക്കുകയായിരുന്നു ജാൻവി കപൂർ.

You might also like