“ജല്ലിക്കെട്ട്” ഓസ്‌കറിൽ നിന്ന് പുറത്ത്.

ഓസ്‌കർ അവാർഡിനുള്ള അവസാന പട്ടികയിൽ നിന്ന് ഇന്ത്യൻ സിനിമ ലിസ്റ്റിൽ ഇടം നേടിയ സിനിമ "ജല്ലിക്കെട്ട്" പുറത്തായി

ജല്ലിക്കെട്ട് ഓസ്‌കറിൽ നിന്ന് പുറത്ത്.

0

ഓസ്‌കർ അവാർഡിനുള്ള അവസാന പട്ടികയിൽ നിന്ന് ഇന്ത്യൻ സിനിമ ലിസ്റ്റിൽ ഇടം നേടിയ സിനിമ “ജല്ലിക്കെട്ട്” പുറത്തായി. മികച്ച വിദേശഭാഷ സിനിമയ്ക്കുള്ള മത്സരത്തിനുള്ള അവസാന പട്ടികയിൽ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് പുറത്തായത്. പതിനഞ്ച് വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഒഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് തിരഞ്ഞെടുത്തത്. എന്നാൽ ഈ ലിസ്റ്റിൽ ജല്ലിക്കെട്ട് ഇല്ലെന്നു സ്ഥിതീകരിച്ചു.

അതേസമയം കരിഷ്‌മ ദേവ് ദുബേ സംവിധാനം ചെയ്ത ‘ബിട്ടു’ 93ാമത് അക്കാദമി അവാർഡിനായുള്ള ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ഷോർട്ട്ലിസ്റ്റിൽ സ്ഥാനം പിടിച്ചു എന്നതും ഇന്ത്യയ‌്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ജല്ലിക്കെട്ടിന്റെ ഓസ്‌കർ എൻട്രി മലയാള സിനിമ പ്രേമികൾ ആഘോഷമാക്കിയതായിരുന്നു. ഏപ്രിൽ 25നാണ് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. ഇപ്പോഴത്തെ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന പുരസ്‌കാര പ്രഖ്യാപനം ഏപ്രിലിലേക്ക് മാറ്റിയിരുന്നു.

 

You might also like