എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്ബാദിച്ചിട്ടില്ല : ജാന്‍വി കപൂര്‍

0

Image result for jahnvi kapoor instagram

 

 

ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ സെലിബ്രിറ്റികള്‍ വീണ്ടും ധരിക്കാറില്ല. എന്നാല്‍ ശ്രീദേവി-ബോണി കപൂര്‍ ദമ്ബതികളുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ അങ്ങനെയെല്ല. ഒരിക്കല്‍ ധരിച്ച വസ്ത്രത്തില്‍ തന്നെ ജാന്‍വിയെ പിന്നീടും കാണാറുണ്ട്‌. ഈ കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും ജാന്‍വിയെ പരിസഹിക്കാറുമുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ജാന്‍വി.

 

 

 

Related image

 

 

‘എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്പാദിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങള്‍ എന്റെ അഭിനയത്തെ വിമര്‍ശിച്ചോളൂ. എന്നാല്‍ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ആളുകള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ’- ജാന്‍വി ചോദിക്കുന്നു.

 

 

 

Image result for jahnvi kapoor instagram

 

 

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ധടകിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഷാഹിദ് കപൂറിന്റെ സഹോദന്‍ ഇഷാന്‍ ഖട്ടറായിരുന്നു ചിത്രത്തിലെ നായകന്‍. നിരൂപകരുടെയും പ്രേക്ഷകരുടെയും കയ്യടി നേടിയ മറാഠി ചിത്രം സൈറാത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ധടക്. മകളുടെ ആദ്യ ചിത്രം കാണാനുള്ള ഭാഗ്യം ശ്രീദേവിക്ക് ലഭിച്ചില്ല. അവരുടെ മരണ ശഷമാണ് ചിത്രം റിലീസ് ചെയ്തത്.’

You might also like