ജനുവരി ബോക്സ് ഓഫീസ് കീഴടക്കാൻ നിവിൻ പോളി , ആസിഫ് അലി , പ്രണവ് മോഹൻലാൽ ..

0

2018 നേക്കാൾ ഉഷാറിലാണ് മലയാളത്തിന്റെ യുവതാരങ്ങൾ. പുതുവർഷത്തിൽ മത്സരത്തിൽ ഒരുങ്ങി കഴിഞ്ഞു നിവിൻ പോളിയും ആസിഫ് അലിയും ഇവരോട് മത്സരിക്കാൻ താര പുത്രനും എത്തുന്നു. പുതുവർഷത്തിൽ തിയേറ്ററിൽ ആരവം ഉയർത്താനാണ് യുവതാരങ്ങളുടെ ഒരുക്കം. നിവിൻ പോളി നായകനാകുന്ന മിഖായേൽ. പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ആസിഫ് അലി ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയുമാണ് ജനുവരിയിൽ റിലീസിന് ഒരുങ്ങുന്നത്.

 

 

 

നിവിൻ പോളി തിളങ്ങുമോ ?

 

 

 

നിവിൻ ആദ്യമായി ഒരു ഡോക്റ്ററുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത അദെനിയുടെ രണ്ടാമത്തെ ചിത്രമാണ് മിഖായേൽ. ഒരു വടക്കൻ സെൽഫിക്ക് ശേഷം നിവിൻ, മഞ്ജിമ മോഹൻ എന്നിവർ നായികാ നായകന്മാരായി എത്തുന്നു. ഉണ്ണി മുകുന്ദൻ, സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നു. കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം. ആന്റോ ജോസഫാണ് നിർമ്മിക്കുന്ന ചിത്രത്തിന് കൊച്ചിയിൽ ആയിരുന്നു തുടക്കം.കായംകുളം കൊച്ചുണ്ണി, മിഖായേൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിനെ കാണാനാവുന്നത് വടക്കു നോക്കി യന്ത്രത്തിന്റെ ആധുനിക പതിപ്പായ ലവ്, ആക്ഷൻ, ഡ്രാമയിലാണ്. നയൻതാരയാണീ ചിത്രത്തിലെ നായിക.

 

 

 

 

 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് മോഹൻലാൽ ?

 

 

 

 

രാമലില എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ജിത്തു ജോസഫ് ഒരുക്കിയ ആദി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണിത്.ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനം നിർവ്വഹിച്ചിരിക്കുന്നത് പീറ്റർ ഹെയിൻ ആണ്. സായ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന് നായികയാവുന്നത്.ഈ മാസം തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ റിലീറിങ്ങ് ഡേറ്റ് ഉടനെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

 

 

 

 

 

സൂപ്പറാകാൻ ആസിഫ് അലി !!

 

ബൈ സൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയും ഒന്നിക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ഐശ്വര്യ ലക്ഷമി നായികയാവുന്ന ചിത്രത്തിൽ ദേവൻ, സിദിഖ്, അജു വർഗീസ്, കെ പി എ സി ലളിത ,രഞ്ജി പണിക്കർ, ബാലു വർഗീസ്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ റിലീസിങ്ങ് ഡേറ്റ് കൃത്യമായ് പുറത്ത് വന്നിട്ടില്ലെങ്കിലും ജനവരിയിൽ തന്നെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

You might also like