ഇനി ജാസി ഗിഫ്റ്റ് പാടും ‘നില്ല് നില്ല് എന്റെ നീലക്കുയിലേ…’ ഒപ്പം പച്ചിലയും ,ഹെൽമറ്റും : പൊട്ടിച്ചിരിച്ച് ആരാധകർ !!!

0

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പൊട്ടിചിരിപ്പിച്ചുക്കൊണ്ടിരിക്കുന്ന പാട്ട് 2004ല്‍ പുറത്തിറങ്ങിയ ‘റെയിന്‍ റെയിന്‍ കം എഗെയിന്‍’ എന്ന ചിത്രത്തിലെ ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ…’. ഫേസ്ബുക്ക് ഇൻസ്റാമ്ഗ്രാമും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. എവിടെ തിരഞ്ഞാലും ടിക് ടോക് വീഡിയോ. എന്നാൽ അതിൽ തന്നെ വ്യത്യസ്ത ശ്രമങ്ങൾ നടത്താൻ ശ്രമിക്കുകയാണ് ടിക് ടോക് മിടുക്കന്മാർ. ജാസി ഗിഫ്റ്റ് എന്ന ഗായകൻ ഇപ്പോൾ ശെരിക്കും ഗിഫ്റ്റായി മാറിയിരിക്കുകയാണ്. റെയിന്‍ റെയിന്‍ കം എഗെയിന്‍ ഗാനം ഇറങ്ങിയ സമയത്ത് പോലും ഗാനം ഇത്രക്ക് ഹിറ്റായിട്ടില്ല. ഇത് ഇപ്പോൾ എവിടെ നോക്കിയാലും ആ ഗാനമാണ്. ഇത്തിരി അപകടം പിടിച്ച ക്രീറ്റിവിറ്റിയാണ് എന്നാലും സാരല്യ ഞങ്ങൾ തകർക്കുമെന്ന ആവേശത്തിലാണ് ടിക് ടോക് പിള്ളേർ.

 

 

നില്ല്..നില്ല് എന്റെ നീലക്കുയിലേ…’ ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ചിരിയുടെ മാലപ്പടകത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലിരുന്നു കുറച്ച് ഇലകളും മറ്റും പിടിച്ച് തുള്ളുന്നതാണ് വീഡിയോ.എന്നാൽ വീഡിയോ കൊണ്ട് ഏറ്റവും ഉപകാരമായത് സാക്ഷാൽ ജാസിക്ക് തന്നെയാണ്. സ്റ്റേജ് ഷോകളില്‍ സമാനരീതിയില്‍ പാട്ട് അവതരിപ്പിക്കു എന്ന ആവശ്യവുമായി സംഘാടകര്‍ ജാസി ഗിഫ്റ്റിനെ സമീപിച്ചിരിക്കുകയാണ്. കൂടുതൽ സ്റ്റേജ് ഷോകൾ വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഗായകൻ. സംഘടകർക്ക് ഒരേ ഒരു ഡിമാൻഡ് സ്റ്റേജിൽ പാട്ട് പാടുമ്പോൾ പച്ചിലയും ഹെൽമറ്റും വേണം. ഇത് കേട്ട് ജാസി ഗിഫ്റ് തന്നെ പൊട്ടിച്ചിരിയാണ്.

 

 

എന്തായാലും ഈ രീതിയില്‍ ഒരു കൊറിയോഗ്രാഫി നടത്തിയവരെ നേരിൽ കണ്ട് അഭിനന്ദിക്കാൻ നിൽക്കുകയാണ് ജാസി ഗിഫ്റ്. ഇത്രയും ക്രീയേറ്റീവായുള്ള ഐഡിയ ആരുടെ തലയിൽ ഉദിച്ചതാണെങ്കിലും അവരെ സമ്മതിച്ചുകൊടുത്തുവെന്ന് ഗായകൻ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്ന് പറഞ്ഞത്. ജാസി ഗിഫ്റ് ഏറെ ആകാംക്ഷയിലാണ് സ്റ്റേജിൽ പെർഫോൻസ് ചെയ്യുന്ന കാര്യം ഓർത്ത് .ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്ന ജാസി ഗിഫ്റ്റ് സംഗീതം വീണ്ടും വൈറലായി മാറി. ഒട്ടും പ്രതീക്ഷിക്കാത്ത സംഗതിയാണ് സംഭവിച്ചതെന്ന് പറയുന്ന ജാസി തികഞ്ഞ സന്തോഷത്തിലുമാണ്.

 

2004ല്‍ പുറത്തിറങ്ങിയ ‘റെയിന്‍ റെയിന്‍ കം എഗെയിന്‍’ എന്ന ചിത്രത്തിലെ ഗാനമാണിത്. സിനിമ ഇറങ്ങിയ സമയത്ത് ഈ ഗാനം ഇത്ര തരംഗമായിട്ടില്ല. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്ന ജാസി ഗിഫ്റ്റ് സംഗീതം വീണ്ടും നില്ല് നില്ല് ചലഞ്ചിലൂടെ വൈറലായി മാറിയിരിക്കുകയാണ്.വീഡിയോ ചെയ്യുന്നവര്‍ക്ക് വേഗത്തില്‍ വരുന്ന വാഹനത്തിന്റെ മുമ്പില്‍ ചാടരുതെന്ന് നിര്‍ദ്ദേശവും ജാസി നല്‍കുന്നുണ്ട്.

 

You might also like