‘തനിക്ക് നേരെ ആസിഡ് ആക്രമണം’ : ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി ജയപ്രദ

0

Image result for ജയപ്രദയുടെ ആരോപണം

 

 

 

 

സമാജ് വാദി പാര്‍ട്ടി നേതാവും റാംപൂര്‍ എംഎല്‍എയുമായ അസം ഖാനെതിരെയാണ് ജയപ്രദയുടെ ആരോപണം.തനിക്ക് നേരെ ആസിഡ് ആക്രമണത്തിന് ശ്രമിച്ചതായി നടി ജയപ്രദ പറയുന്നു. അമര്‍ സിങ്ങുമായുള്ള തന്റെ അടുപ്പത്തില്‍ തെറ്റിദ്ധരിച്ചായിരുന്നു അസംഖാന്റെ നടപടിയെന്നും ജയപ്രദ ആരോപിക്കുന്നു. എന്നാല്‍ തന്റെ ഗോഡ് ഫാദറായാണ് അമര്‍ സിങ്ങിനെ കണക്കാക്കുന്നത്. ജനങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹത്തെ രാഖി അണിയിക്കാനും താന്‍ തയ്യാറാണെന്നും ജയപ്രദ പറയുന്നു.

 

 

 

 

 

Image result for ജയപ്രദയുടെ ആരോപണം

 

 

 

 

തന്റെ ജീവിതത്തില്‍ നിരവധി പേര്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അമര്‍സിങ്ങ് തന്റെ ഗോഡ് ഫാദറാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്താണ് തനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്ബോള്‍ ഒരിക്കല്‍പ്പോലും മടങ്ങി വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും ജയപ്രദ പറയുന്നു.

 

 

 

 

 

 

 

ഇത്തരം സാഹചര്യങ്ങള്‍ നേരിട്ടപ്പോള്‍ ഒരു രാഷ്ട്രീയക്കാരന്‍ പോലും പിന്തുണയുമായി വന്നിരുന്നില്ല. മുലായം സിങ്ങ് യാദവ് ഒരുതവണ പോലും വിളിച്ചന്വേഷിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു. ഇതിനിടെയാണ് തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പുറത്ത് വരുന്നത്. ഇക്കാലത്ത് ആത്മഹത്യയെക്കുറിച്ച്‌ പോലും താന്‍ ചിന്തിച്ചിരുന്നു. ജീവിതം മടുത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ആരും തനിക്കൊപ്പം നിന്നില്ലെന്നും ജയപ്രദ പറയുന്നു.

 

 

 

 

Image result for ജയപ്രദയുടെ ആരോപണം

 

 

 

 

 

ഈ സമയങ്ങളിലെല്ലാം തനിക്കൊപ്പം നിന്ന വ്യക്തിയാണ് അമര്‍ സിങ്. അദ്ദേഹത്തെ ഗോഡ് ഫാദര്‍ എന്നല്ലാതെ എന്താണ് പറയുക. ഞങ്ങള്‍ക്കെതിരായ പ്രചാരങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് ഞാന്‍ രാഖി കെട്ടണമായിരിക്കും. എന്നാല്‍ ആരെന്ത് പറഞ്ഞാലും എനിക്ക് അതൊന്നും പ്രശ്‌നമല്ലെന്നും ജയപ്രദ പറയുന്നു.

 

 

 

 

 

 

 

രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം പുരുഷമേധാവിത്വം തന്നെയാണ്. ഒരുപാര്‍ട്ടിയുടെ സിറ്റിങ്ങ് എംപി ആയിരുന്നിട്ട് പോലും തനിക്ക് ആസിഡ് ആക്രമണ ഭീഷണി നേരിടേണ്ടിവന്നത് ഇതിനുള്ള പ്രധാന തെളിവാണെന്നും ജയപ്രദ പറയുന്നു.

You might also like