ഉഗ്രന്‍ മേക്ക്ഓവറില്‍ ജയറാം, ‘തടിയൊക്കെ എവിടെപ്പോയി’ ?!!

0

 

 

 

ജയറാമിന്റെ പുതിയ മേക്ക്ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കൂടുതല്‍ മെലിഞ്ഞ് മസില്‍മാനായി പ്രത്യക്ഷപ്പെടുന്ന പുതിയ ഫോട്ടോ താരം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

 

 

 

പ്രായം കുറവു തോന്നിക്കുന്നുവെന്നും കൂടുതല്‍ സുന്ദരനായല്ലോയെന്നും ജയറാമിനെ കണ്ട് ആരാധകര്‍ പറയുന്നു. പട്ടാഭിരാമനില്‍ ജയറാമിന്റെ കഥാപാത്രത്തിനു ലേശം വണ്ണമുണ്ട്. ആ തടിയൊക്കെ എവിടെപ്പോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

 

 

 

തെലുങ്ക് താരം അല്ലു അര്‍ജുന്റെ നായകനാകുന്ന ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവര്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന എ എ 19 എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കന്നത്. താരത്തിന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നതെന്നാണ് സൂചനകള്‍.

 

 

You might also like