‘കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാൻ നഖം കൊണ്ട് ജയറാമിനെ കുത്തിയിട്ടുണ്ട് ‘ – ഉർവശി

0

 

 

 

 

എക്കാലയത്തെയും സൂപ്പർഹിറ്റ് നടിയാണ് ഉർവശി. ഒരു കാലത്ത് മലയാളികളുടെ സുലുവയും , കുശുമ്പി പാറുവയ നായികയായും ആരാധകരുടെ കൈയ്യടി നേടിയ നടിയാണ് ഉർവശി. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത നടി ബ്രേക്കിനെ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ അര്ധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിരവധി ശക്തമായ കഥാപാത്രങ്ങളാക്കാൻ നടി ജീവൻ നൽകിയിരിക്കുന്നത് . സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കാനുളള കഴിവാണ് ഉര്‍വശിയെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സിനിമയിലെ പഴയകാല അനുഭവങ്ങള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുകയാണ് ഉര്‍വശി.

 

 

 

 

 

 

 

 

തനിക്ക് അഭിനയിക്കാന്‍ ഏറെ പ്രയാസമുള്ളത് പ്രണയരംഗങ്ങളാണെന്ന് അഭിമുഖത്തില്‍ ഉര്‍വ്വശി പറയുന്നു. സിനിമയില്‍ തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസമുള്ള റോളുകളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു ഉര്‍വ്വശി. സംവിധായകന്‍ ഭരതന്റെ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴാണ് ഏറെ പേടിയെന്നും എപ്പോഴാണ് ലവ് സീന്‍ വരുന്നതെന്ന് പറയാനാകില്ലെന്നും ഉര്‍വ്വശി പറയുന്നു.

 

 

 

 

 

 

 

 

‘ഭരതന്റെ പടങ്ങളില്‍ എനിക്ക് ആകെയൊരു പേടിയുണ്ടായിരുന്നത് അതാണ്… എവിടെയാണ് ലവ് സീന്‍ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാന്‍ അദ്ദേഹം പറയും, നാളെ ഒരു കുളിസീന്‍ ഉണ്ട്. അത് മതി എന്റെ കാറ്റ് പോവാന്‍. ഞാന്‍ പതുക്കെ സഹസംവിധായകരെ ആരെയെങ്കിലും വിളിച്ചു ചോദിക്കും. അങ്ങനെ വല്ലതും ഉണ്ടോ?, അവര്‍ പറയും സാരമില്ല നമുക്ക് ഡ്യൂപ്പിനെ വച്ച് എടുക്കാം.

 

 

 

 

 

 

 

 

 

എന്റെ ടെന്‍ഷന്‍ കൂടി, ദൈവമേ ഡ്യൂപ്പിനെ വച്ചെടുക്കുമ്പോ ഞാന്‍ ആണെന്ന് വിചാരിക്കില്ലേ?’. മാളൂട്ടി എന്ന സിനിമയില്‍ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭര്‍ത്താവായാണ് നടന്‍ ജയറാം അഭിനയിക്കുന്നത്. ആ സ്‌നേഹം മുഴുവന്‍ പ്രകടിപ്പിക്കണം. അതിന് എവിടെ സ്‌നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാന്‍ നഖം കൊണ്ട് ജയറാമിനെ കുത്തിയിട്ടുണ്ട്’ – ഉര്‍വശി തുറന്നു പറയുന്നു.

 

 

You might also like