ജയസൂര്യയുടെ അന്വേഷണം സെപ്റ്റംബറിൽ.

0

 

ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “അന്വേഷണം” എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയസൂര്യയുടെ ഒഫീഷ്യൽ പേജ് വഴി പുറത്തു വിട്ടു. സംയുക്ത മേനോൻ നായികയായ ‘ലില്ലി’യാണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ.

 

 

E 4 എന്റർടൈന്മെന്റസിന്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി,എ വി അനൂപ് എന്നിവർ ചേർന്നാണ് അന്വേഷണം നിർമ്മിക്കുന്നത് . ഫാമിലി ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഫ്രാൻസിസ് തോമസാണ്. സുജിത് വാസുദേവ് ഛായാഗ്രഹണം , അപ്പു ഭട്ടതിരി എഡിറ്റിങ് , ജേക്കസ് ബിജോയ് സംഗീതം. സെപ്റ്റംബറിൽ അന്വേഷണം തിയേറ്ററുകളിൽ എത്തും.

 

You might also like