വിഷയം. ഒരു കുണ്ടിയും, മൈരുമാണ്. കുണ്ടിയും മൈരും ശരീരാവയവങ്ങളാണ്- ജസ്ല മാടശ്ശേരിയുടെ കുറിപ്പ് വൈറൽ.

ഹെലന്‍ ഓഫ് സ്പാര്‍ട്ട… ടിക് ടോക്ക് എടുത്തിട്ട് അധികമായിട്ടില്ല. ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ആണ്. നേരം പോക്കിനുള്ള ഓപ്ഷന്‍സ് തിരയുന്ന എനിക്ക് ഇത് കണ്ണില്‍ പെട്ടത്.

0

സോഷ്യൽ മീഡിയയിൽ സദാചാര സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസിന് ശേഷം ഫേസ്ബുക്ക് നിർത്തിയതോടെ ടിക് ടോകിലാണ് ഇപ്പോൾ ജസ്ല. തന്നെ പോലെ തന്നെ തെറിവിളി കേൾക്കുന്നതും ടിക് ടോകില്‍ ട്രെൻഡ് ആയ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരിലുള്ള ധന്യ എന്ന കുട്ടിയെ കുറിച്ച് കൂടി ജസ്‌ല സൂചിപ്പിച്ചിട്ടുണ്ട്.

ഹെലന്‍ ഓഫ് സ്പാര്‍ട്ട… ടിക് ടോക്ക് എടുത്തിട്ട് അധികമായിട്ടില്ല. ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ആണ്. നേരം പോക്കിനുള്ള ഓപ്ഷന്‍സ് തിരയുന്ന എനിക്ക് ഇത് കണ്ണില്‍ പെട്ടത്. അത് ബിഗ് ബോസില്‍ നിന്നിറങ്ങിയ സമയമായതിനാല്‍ അണ്ണന്‍ ആര്‍മിക്കാര്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ച സമയം കൂടെയായിരുന്നു. പിന്നെന്നും നോക്കിയില്ല. ഒരു അര അങ്ങ് തുടങ്ങി. തുടങ്ങിയ പുത്തന്‍ പുത്തരിക്കാണെന്ന് തോന്നുന്നു. തുരുതുരാ വീഡിയോസും ഇട്ടു.


പക്ഷെ എന്തിനാന്നെന്നറിയില്ല. പല ഭാഗത്ത് നിന്നും കോയാ നാമക്കാരുടെ തെറിവിളികള്‍. മാപ്പിളപ്പാട്ട് ചെയ്യാന്‍ നീയാരാടി. തട്ടമിട്ട് പാട്ടു ചെയ്യുന്നോ? തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ. ടിക് ടോക്കിലും നീ വന്നോ? ഇവിടെ ആണുങ്ങളുണ്ട് ട്ടൊ. എനിക്കൊന്നും മനസ്സിലായില്ല. തെറി വിളിയും. ലൈംഗീക ചുവയുള്ള ചാപ്പകുത്തലുകളും. ആദ്യമല്ലല്ലോ. അതൊന്നും പോരാഞ്ഞിട്ട് ഒരു ടിക് ടോക്കര്‍ എന്നെ സപ്പോര്‍ട്ട് ചെയ്‌തെന്നും പറഞ്ഞ് അവന്റേയും എന്റെയും കല്യാണ വീഡിയോയും ഹണിമൂണും വരെ ടിക് ടോക് കഉകള്‍ നടത്തി. മൈന്റ് ചെയ്തില്ല. ഇതിനിടയില്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേര്.

കാരണം, ആ കുട്ടിക്കും നല്ല ഭീകരമായ തെറിവിളികള്‍ ഉണ്ടായിരുന്ന സമയം. സംഭവം തെറിവിളിക്കുന്നത് വിളിക്കുന്നവന്റെ അക്കൗണ്ട് റീച്ച് ആവാനാണ്. വേറൊന്നും അല്ല. പക്ഷെ പരിധിയില്‍ കവിഞ്ഞ അശ്ലീല തെറിവിളിക്ക് മോര്‍ഫിങ്ങുകളുമായിരുന്നു നിറയെ. ഹെലന്‍ എന്തിനിങ്ങന്നെ അക്രമിക്കപ്പെടുന്നു എന്ന് നോക്കി. വിഷയം. ഒരു കുണ്ടിയും, മൈരുമാണ്. കുണ്ടിയും മൈരും ശരീരാവയവങ്ങളാണ്.

എനിക്കും അവള്‍ക്കും ഈ തെറി വിളിക്കുന്നവനുമൊക്കെയുണ്ട്. ടിക് ടോക്കില്‍ കുണ്ടി വിളി ഒരു ട്രന്റുമാണ്. മാസ് ബീ ജി എം ഒക്കെയാണ് കുണ്ടി വിളിക്ക്. അത് ആണും പെണ്ണുമൊക്കെ പ്രായദേതമന്യേ അതില്‍ വിളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ വിളിച്ചപ്പോള്‍ മാത്രം അത് വിഷയമാവാന്‍ കാരണമെന്താവും.

1. പെണ്ണാണ് 2. സ്മാര്‍ട്ടാണ് 3. ക്യൂട്ട് ആണ് 4. പൊതുബാധ വിഴുപ്പുകളോട് നടുവിരല്‍ കാണിച്ച മിടുക്കിയാണ് 5. പെണ്ണെന്ന പൊതുബോധത്തെ 1 മിനിട് വീഡിയോകളിലൂടെ പൊളിച്ചടുക്കിയ 21 കാരിയാണ് 6. തന്നെ തെറിവിളിച്ച്.. നീ പോടി മൈരെ എന്ന് വിളിച്ചവനോട്, അതേ ഭാഷയില്‍ നീ പോടാ മൈരേന്ന് വിളിച്ചവളാണ്. 7. ആരെയും ഫോളോ ചെയ്യാതെ ലക്ഷക്കണക്കിന് ആളുകളെ ഫോളോവേസ് ആക്കിയ മിടുക്കി കുട്ടി 8. അവളെ കുണ്ടി എന്ന വാക്കുപയോഗിച്ചതിന്റെ പേരില്‍ അക്രമിച്ച ആണ്‍ ബോധങ്ങളോട് എന്നെ കുണ്ടിയോളി എന്ന് വിളിച്ചോളു എന്ന് പറയാന്‍ തന്റേടം കാണിച്ചവളാണ്. 9. പ്രതികരണ ശേഷിയും.. 10. നേരിടാനുള്ള കെല്‍പ്പും ഉള്ളവളാണ്.. 11. അഹങ്കാരിയാണ് ഞാന്‍ എന്ന് അക്രമികളോട് ചിരിച്ച് കൊണ്ട് പറഞ്ഞവളാണ്.

You might also like