ദൃശ്യം ചൈനീസ് റിമേക്ക് സൂപ്പര്‍ഹിറ്റോ…? ചൈനീസ് റീമേക്കിനെ കുറിച്ച് പ്രതികരിച്ച് ജിത്തു ജോസഫ്

0

മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്കാണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്. ദൃശ്യം സിനിമയിലെ അതേ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചാണ് ചൈനീസ് പതിപ്പും ഒരുക്കിയത്. ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യുന്നത്. ഇപ്പോഴിതാ ദൃശ്യം ചൈനീസ് റിമേക്കിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്.

ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരിക്കുകയാണ്. ചിത്രം സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചതില്‍ അഭിമാനമുണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും അത്രമേല്‍ ആഴത്തിലിറങ്ങുന്നതാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിലും ഈ കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരിലേക്ക് അത്രമേല്‍ ആഴത്തിലിറങ്ങുന്നതാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടതില്‍ അഭിമാനവുമുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു.

ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് റിലീസ് ചെയ്ത് മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ കളക്ഷന്‍ ചാര്‍ട്ടില്‍ 1000 കോടി കടന്നതായാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ കൂടിയായി മാറുകയാണ് ദൃശ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഇതിന് മുന്‍പ് റീമേക്ക് നടന്നത്. മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ ചിത്രം കൂടിയാണിത്.

You might also like