
കാളകളുടെ വീക്ഷണ കോണുകളില്‍ നർമ്മം നിറഞ്ഞ ജല്ലിക്കെട്ട് .
അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഏറെ പ്രതീക്ഷയിലാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയായി. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മനുഷ്യന്റെ സ്വാതന്ത്ര്യവും മാവോയിസ്റ്റ് സാഹചര്യവും രണ്ട് കാളകളുടെ വീക്ഷണ കോണുകളില്‍ നിന്ന് കാണുന്നതാണ് ലിജോ ജോസ് പല്ലിശേരി.
അവസാനമിറങ്ങിയ രണ്ട് സിനിമകള്‍ ഹിറ്റാക്കി പ്രേക്ഷകരെ സ്വാധീനിക്കാന്‍ ലിജോയ്ക്ക് കഴിഞ്ഞിരുന്നു. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച അങ്കമാലി ഡയറീസിന് ശേഷം ഈ മ യൗ എന്ന സിനിമയും ലിജോയുടെ സംവിധാനത്തിലെത്തിയിരുന്നു. ഇപ്പോൾ ഇതാ ജല്ലിക്കെട്ട് വിസ്മയം തീർക്കാൻ സംവിധായകൻ തയ്യാറായിരിക്കുന്നു . ചിത്രത്തിൽ മനുഷ്യന്റെ മൃഗ സ്വഭാവം പ്രതിഫലിക്കുന്ന ചിത്രം കൂടിയായിരിക്കും ജെല്ലിക്കെട്ടെന്ന് ലിജോ ജോസ് പറയുന്നു. എന്നാൽ വയലൻസ് രീതിയിലല്ല ചിത്രത്തിന്റെ കഥ പറയുന്നത് മറിച്ച് നർമ്മങ്ങൾ കോർത്തിണക്കിയാണ് ജെല്ലിക്കെട്ട് . ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററെല്ലാം സാമൂഹ്യമാധ്യങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു .
ആദ്യം പോത്ത് എന്നായിരുന്നു ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരുന്നത്. പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമാണ് എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിടവേ ലിജോ ജോസ് പെല്ലിശേരി നേരത്തെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.സിനിമയില്‍ അഭിനയിക്കാന്‍ വിനായകന് ഒരു കോടി രൂപ പ്രതിഫലം ചോദിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നാല്പത് ദിവസത്തെ ഷൂട്ടിംഗിന് വേണ്ടിയാണ് ഇത്രയും തുകയെന്നും അതില്‍ തെറ്റൊന്നുമില്ലെന്നാണ് വിനായകന് പറയുന്നത്. കരിന്തണ്ടന്റെ കഥ പറയുന്ന സിനിമയാണ് ഇനി വിനായകന്റെ വരാനിരിക്കുന്ന മറ്റൊരു സിനിമ. ലീല സന്തോഷ് സംവിധാനം ചെയ്യുന്ന സിനിമ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് വിനായകനാണ്. പുതുമുഖമാണ് നായികാ വേഷത്തില്‍ എത്തുന്നത്. ബിഗ് ബോസ് വിജയി സാബുമോന് അബ്ദു സമദും ആന്റണി വർഗീസും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് ഹരീഷും ആര് ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം ഒ തോമസ് പണിക്കരാണ് നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും.പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.