വീട്ടുകാരോട് പറഞ്ഞതോടെ സംഭവം എന്റെ കൈയ്യില്‍ നിന്നും പോയി- തുറന്ന് പറഞ്ഞ് ജൂവല്‍ മേരി.

അവതാരികയായും പിന്നെ നടിയും പ്രേക്ഷകരുടെ മുന്നിലെത്തിയ താരമായിരുന്നു ജുവല്‍ മേരി. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരിക ആയിട്ടാണ് ജൂവല്‍ ആദ്യം എത്തിയത്. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന ചിത്രത്തിലൂടെ

0

അവതാരികയായും പിന്നെ നടിയും പ്രേക്ഷകരുടെ മുന്നിലെത്തിയ താരമായിരുന്നു ജുവല്‍ മേരി. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരിക ആയിട്ടാണ് ജൂവല്‍ ആദ്യം എത്തിയത്. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.അതിനു ശേഷം ജെന്‍സണ്‍ സക്കറിയയെന്ന ചാനല്‍ പ്രൊഡ്യൂസറെ താരം വിവാഹം ചെയ്തു . ഇപ്പോഴിതാ താരം തന്റെ ജെന്‍സണുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ്.


ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ മനസ്തുറക്കൽ . യുകെജി മുതല്‍ താന്‍ പ്രണയത്തിലായിരുന്നു. യുകെജിയില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു പയ്യനോട് വല്ലാത്ത ഇഷ്ടമായിരുന്നു. ഒരു കൊച്ചു പയ്യന്‍. എല്ലാ ക്ലാസുകളിലും എനിക്കൊരു വല്ലാത്ത ക്രഷ് ഉണ്ടായിരുന്നു. നമ്മള്‍ ഭയങ്കര സുന്ദരിയായത് കൊണ്ടൊന്നുമല്ല അത്. പക്ഷെ എല്ലാത്തിലുമൊരു കൗതുകം അതുകൊണ്ടാണ്. അന്നേ കൗതുകം ലേശം കൂടുതലാണ്.


സ്വപ്നക്കൂടിലെ പൃഥ്വിരാജിന്റെ പോലെ തന്നെയുള്ള കഥാപാത്രമായിരുന്നു കോളേജിലെത്തിയപ്പോള്‍ അങ്ങനെ എടുത്തു പറയതക്ക പ്രണയമൊന്നുമുണ്ടാ യിരുന്നില്ല. വിമന്‍സ് കോളേജിലായിരുന്നു പഠിച്ചത്. ഇതിന് ശേഷമാണ് ജെന്‍സണ്‍ ചേട്ടനെ താൻ കണ്ടെത്തിയത്.ഞാൻ റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ വലിയ കൂട്ടുകാരായി. കൂട്ടുകെട്ടിനിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ എനിക്ക് കല്യാണം കഴിക്കാമെന്ന് തോന്നിപ്പോയി.

അപ്പോഴാണ് വീട്ടുകാരെക്കുറിച്ച് ഞങ്ങൾ പറഞ്ഞത്. രണ്ടുപേരും സമാന സ്വഭാവങ്ങളുള്ളവരായിരുന്നു. താല്‍പര്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ത്തന്നെ താൻ ചുറ്റിക്കളിയിലൊന്നും താല്‍പര്യമില്ലെന്നും നേരെ വീട്ടില്‍ വന്ന് ആലോചിക്കാനും പറഞ്ഞിരുന്നു. വീട്ടുകാരോട് പറഞ്ഞതോടെ സംഭവം എന്റെ കൈയ്യില്‍ നിന്നും പോയി. അവരതങ്ങ് സെറ്റാക്കി തന്നു.

ലിപ്‌ലോക്ക് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തെറ്റില്ല, പക്ഷേ ഒരു 10 തവണയെങ്കിലും താൻ ആലോചിക്കും..– ഹണി റോസ്.

സാധാരണ ഒരു വീട്ടില്‍ പ്രണയം അറിഞ്ഞാലുള്ള അവസ്ഥയെങ്ങനെയാണ്. ഒന്ന് എതിര്‍ക്കണ്ടേ, വഴക്ക് പറയണ്ടേ, അതൊന്നുമുണ്ടായിരുന്നില്ല എന്റെ കാര്യത്തിൽ എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു അവർക്ക് വീട്ടില്‍ നിന്നും ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല.എന്റെ ഈ വക സ്വഭാവങ്ങള്‍ അറിയാവുന്നതിനാലാണ് അവര്‍ പെട്ടെന്ന് അതു സെറ്റാക്കിയത്. ജെന്‍സണും കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നുവെന്ന് താരം പറഞ്ഞു.

You might also like