ജിമ്മിൽ ബെല്ലി ഡാൻസ് ; ജാൻവി കപൂറിന്റെ വീഡിയോ വൈറലാകുന്നു.

0

View this post on Instagram

#janhvikapoor belly dancing moves 🔥🔥🔥🔥

A post shared by Viral Bhayani (@viralbhayani) on

 

 

മുംബൈ: ഫാഷന്‍ ലോകത്തെ സൂപ്പർ താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. ഫോട്ടോ ഷൂട്ടിലായാലും സിനിമയിലായാലും തന്റെ ആകാരവടിവുംകൊണ്ടും വസ്ത്ര​ധാരണകൊണ്ടും ജാൻവി വളരെ വ്യത്യസ്തയായിരിക്കുമെന്നാണ് ഫാഷൻ ലോകത്തെ വിദ​ഗ്ധർ പറയുന്നത്. കൃത്യമായ വ്യായാമയും ഡയറ്റുമാണ് തന്റെ സൗന്ദര്യത്തിന്റെ പിന്നില്ലെന്ന് ജാൻവി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് തെളിയിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണിപ്പോൾ.

 

 

വ്യായാമത്തിനായി ജിമ്മിൽ മണിക്കൂറോളമാണ് ജാൻവി ചെലവഴിക്കാറുള്ളത്. ജാൻവി ജിമ്മിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരാറുണ്ടെങ്കിലും ജിമ്മിനുള്ളിലെ ജാൻ‌വിയുടെ ദൃശ്യങ്ങൾ വളരെ വിരളമായി മാത്രമേ പുറത്തുവന്നിട്ടുള്ളു. എന്നാൽ ജിമ്മിനുള്ളിൽ വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിനും ചുവടുവയ്ക്കുന്ന ജാൻവിയുടെ വീ‍ഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

 

 

വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്. തന്റെ പുതിയ ചിത്രത്തിനായാണ് താരത്തിന്റെ ബെല്ലി ഡാന്‍സ് പരിശീലനം. മനോഹരമായി നൃത്തം ചെയ്യുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.

 

 

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ദഡക് ആയിരുന്നു ജാന്‍വിയുടെ കന്നിചിത്രം. രാജ്കുമാര്‍ റാവു നായകനായെത്തുന്ന ‘റൂഹിഅഫ്‌സ’ ആണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഹര്‍ദ്ദിക് മോഹ്തയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ജാന്‍വി എത്തുക. ഇത് കൂടാതെ ഗുന്‍ജന്‍ സക്‌സേന, തക്ത് രണഭൂമി എന്നിവയും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

You might also like