‘എന്റെ ആദ്യ സിനിമ തിയേറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടി അമ്പിളിയെ ആദ്യ ദിവസങ്ങളില്‍ കണ്ടു’; നന്ദി പറഞ്ഞു സംവിധായകൻ

0

 

 

അമ്പിളി വിജയമാക്കിത്തീര്‍ത്തതിന് പ്രേക്ഷകര്‍ക്കു നന്ദി പറഞ്ഞ് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്. സിനിമയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്യവെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം പറഞ്ഞത്.ഇപ്പോൾ കേരളം പ്രളയത്തിൽ നിന്നു അതിജീവിച്ചു മുന്നോട്ടു വരുമ്പോൾ അമ്പിളിയും പ്രേക്ഷക പങ്കാളിത്തത്തോടെ തീയേറ്ററുകളിൽ നിറഞ്ഞു ഓടുകയാണ്.

 

 

ജോണ്‍പോള്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവന നിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ഓഗസ്റ്റ് 9-ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി. എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നത്.

കേരളം വലിയൊരു ദുരിതം നേരിടുമ്പോള്‍ സിനിമയെക്കുറിച്ചല്ല സംസാരിക്കേണ്ടതെന്ന ബോധ്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും അമ്പിളിയുടെ പ്രമോഷന്‍ വേണ്ടെന്ന് വച്ചിട്ടും അമ്പിളി വിജയമാക്കിത്തീര്‍ത്തത് മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമാണ്. നേരിട്ടും ഫോണിലൂടെയും മെസ്സേജായും സിനിമ കണ്ട ശേഷം അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.’

 

You might also like