‘അന്ന് ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്, രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇടുന്നത് , ഇതു മനസിലാക്കി ബിജു ഡ്രസ് വാങ്ങിത്തന്നു !!! ജോജു മനസ്സ് തുറക്കുന്നു

0

 

Image result for joju george and biju menon

 

 

പരീക്ഷണങ്ങളും തരണം ചെയ്താണ് ജോജു ജോര്‍ജ് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചത്. ജൂനിയര്‍ ആർട്ടിസ്റ്റായി വന്നു ഇപ്പോൾ മലയാള സിനിമയുടെ മികച്ച നടനിലേക്ക് എത്തിയിരിക്കുയാണ് ഈ നടൻ.സിനിമയില്‍ പാവങ്ങളുടെ ബിജു മേനോന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതു പറയുമ്പോള്‍ ജോജുവിന് സന്തോഷം ആണ്. കാരണം അദ്ദേഹത്തിന് ബിജു മേനോന്‍ നല്‍കിയ സഹായങ്ങള്‍ അത്രയും വലുതാണ്.

 

 

 

 

Image result for joju george and biju menon

 

 

 

ഒരു സുഹൃത്ത് വഴിയാണ് ബിജുവിനെ പരിചയപ്പെടുന്നത്. അതു ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അടുത്ത സുഹൃത്തുക്കളായി. നാട്ടില്‍ പോലും ബിജു മേനോന്റെ സുഹൃത്തായി ആണ് അറിയപ്പെട്ടത്. അന്ന് ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്. രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇട്ടുകൊണ്ട് പോയിരുന്നത്. ഇതു മനസിലാക്കിയിട്ടാവണം ബിജു ഡ്രസ് എടുക്കുമ്പോള്‍ ഒരെണ്ണം തനിക്കും എടുക്കുമായിരുന്നു. എത്രയോ തവണ എനിക്ക് ഭക്ഷണവും വസ്ത്രങ്ങളും അദദേഹം വാങ്ങി തന്നിട്ടുണ്ട്.

 

 

Image result for joju george and biju menon

 

 

അന്നൊക്കെ ആരും കാണാതെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും ഒരിക്കലും തീരാത്ത കടപ്പാടാണ് ബിജു മേനോനടുള്ളതെന്നും അദ്ദേഹം പറയുന്നു. തനിക്ക് നടന്‍ എന്നൊരു മേല്‍വിലാസം ഉണ്ടെങ്കില്‍ അതിന് കാരണം ബിജു മേനോന്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്.

You might also like