ന്യു ഡൽഹി ടീം വീണ്ടും ഒന്നിക്കുന്നു !!!

0

Image result for joshi mammootty dennis joseph

 

മമ്മൂട്ടി എന്ന നടനെ മെഗാസ്റ്റാർ ആക്കി ഉയർത്തിയ ഹിറ്റ്‌ മേക്കേഴ്‌സ് കൂട്ടുകെട്ട് ജോഷി – ഡെന്നിസ് ജോസഫ് വീണ്ടും മമ്മൂട്ടിക്കൊപ്പം സഹികരിക്കാൻ ഒരുങ്ങുന്നു. മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ കൊമേഴ്സ്യല്‍ വിജയ സിനിമകള്‍ക്ക് ചുക്കാൻ പിടിച്ച ജോഷി- ഡെന്നിസ് ജോസഫ് ടീം വീണ്ടും എത്തുന്നത് ഒരു പൊളിറ്റിക്കൽ ത്രില്ലറുമായാണ്. മമ്മൂട്ടിയെ ആണ് നായകനായി ഈ സിനിമയിൽ അവർ പരിഗണിച്ചിരിക്കുന്നത്.

 

 

Image result for mammootty

 

 

 

എന്നാൽ ജോഷിയും ഡെന്നിസും തമ്മിൽ പിണക്കമൊന്നുമില്ല. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സിനിമയ്ക്കുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്നില്ല എന്നുമാത്രം. ഏറ്റവും പുതിയ വിവരം അനുസരിച്ച്, ജോഷിയും ഡെന്നിസ് ജോസഫും വീണ്ടും ഒരുമിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ലക്‌ഷ്യം.

 

 

 

 

Image result for mammootty

 

 

ജോഷിയുടെ കരിയർ ഗ്രാഫ് ഇപ്പോൾ അൽപ്പം ഡൗൺ ആണ്. ലൈലാ ഓ ലൈലയുടെ കനത്ത പരാജയത്തിന് ശേഷം സിനിമയിൽ നിന്നുതന്നെ അദ്ദേഹം നീണ്ട ഇടവേളയെടുത്തു. ഇപ്പോൾ ജോജുവിനെ നായകനാക്കി പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. എങ്കിലും വലിയ സിനിമകളുടെ ലോകത്തേക്ക് മടങ്ങിവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതാണ് ഡെന്നിസ് ജോസഫ് – മമ്മൂട്ടി ടീമിനൊപ്പം ചേരുന്നതെന്നാണ് റിപ്പോർട്ടുകൾ.

 

 

 

 

നസ്രാണി, ട്വന്റി20 എന്നീ ഹിറ്റുകൾക്ക് ശേഷം മമ്മൂട്ടിയും ഒരു ജോഷി ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. പുതിയ ചിത്രം അതിനും ഒരു മറുപടിയാകുമെന്ന് പ്രതീക്ഷിക്കാം.

You might also like