വീണ്ടും ഒരു നവാഗത സംവിധായകനും പുതുമുഖ നായികയും മലയാളത്തിലേക്ക് .. ഒരുങ്ങുന്നു “ജുംബാ ലഹരി” .

0

 

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ‘ജുംബാ ലഹരി’ എന്നാണു ചിത്രത്തിന്റെ പേര്.

 

Extremely honoured to be launching the first look poster of #JumbaLahari directed by Subhash Lalitha Subrahmanian and produced by Mahi. Wishing Shalu Rahim and team only the very best !!!

Posted by Dulquer Salmaan on Friday, May 24, 2019

 

ഷാലു റഹീം, മണികണ്ഠന്‍, വിഷ്ണു രഘു, പ്രവീണ്‍, പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖ താരം ഭാനു പ്രിയയാണ് നായിക.

 

 

ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണു തിരക്കഥയൊരുക്കിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ. സംഗീതം നിർവ്വഹിക്കുന്നു. റെസ്റ്റ്‌ലെസ് മങ്കീസിന്റെ ബാനറില്‍ മഹിയാണു നിര്‍മിക്കുന്നത്.

 

 

 

You might also like