
ഇതാണോ ജൂനിയർ ചാക്കോച്ചൻ ? വൈറലായി ഫോട്ടോ !!!
നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മലയാളത്തിന്റെ പ്രിയ നടന് കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്ന വാര്‍ത്ത് മലയാളികള്‍ ഏറെ സന്തോഷതത്തോടെയാണ് കേട്ടത്. ജൂനിയര്‍ കുഞ്ചാക്കോയുടെ സുന്ദരമായ കാലുകള്‍ മാത്രമുള്ള തിച്രമായിരുന്നു അരാധകര്‍ക്കായി താരം പങ്കുവച്ചത്. ഇപ്പോഴിതാ താരത്തിന്റെ കുഞ്ഞിന്റെ ഫോട്ടോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു കുഞ്ഞിന്റെ ചിത്രം വൈറലാകുകയാണ്.
കുഞ്ചാക്കോ ബോബന്റെ ‘അമ്മ മോളി കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇതാണ് നമ്മള് കാത്തിരുന്ന ജൂനിയര്‍ കുഞ്ചാക്കോ ബോബന് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് താരത്തിന്റെ കുഞ്ഞാണോ എന്ന കാര്യത്തില്‍ ഇത് വരെ വ്യക്തതയില്ല.
ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു 2005ലാണ് കുഞ്ചാക്കോ പിയ ആന്‍ സാമുവലിനെ വിവാഹം കഴിക്കുന്നത്.പിന്നീടങ്ങോട്ട് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കഴിഞ്ഞ ദിവസം ചാക്കോച്ചനും പ്രിയക്കും കുഞ്ഞു പിറന്നത്.സിനിമ രംഗത്തുള്ളവരും ആരാധരകരും ഉള്‍പ്പടെ നിരവധി പേരാണ് ചാക്കോച്ചനും പ്രിയയ്ക്കും ആശംസകളുമായി എത്തിയത്.