*നീ തിരുവനന്തപുരത്ത് വന്ന് നോക്ക് .. !!പൃഥ്വിരാജ്- ആസിഫ് അലി- ഷാജി കൈലാസ് ടീമിന്റെ ‘കാപ്പ’ ! ട്രെയിലർ കാണാം..*

7,959

പൃഥ്വിരാജ്, ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’യുടെ ട്രെയിലർ റിലീസ് ചെയ്തു. ‘കോട്ട മധു’വായി പൃഥ്വിരാജ് എത്തുന്ന ചിത്രം ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് നിർമ്മിച്ചത്. ജി.ആർ. ഇന്ദുഗോപന്റെതാണ് തിരക്കഥ.

തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിൻറെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവൽ ‘ശംഖുമുഖി’യെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയത്. നാഷണൽ അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. മഞ്ജു വാര്യർ, അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു, ദിലീഷ് പോത്തൻ, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ അറുപതോളം നടീനടന്മാരും അണിനിരക്കുന്നു. മാസ്സ് ആക്ഷൻ രംഗങ്ങളോടെ എത്തുന്ന ‘കാപ്പ’ ബിഗ് ബഡ്ജറ്റ് ചിത്രമാണ്.

പൃഥ്വിരാജ് ചിത്രം ‘കടുവ’ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തുന്ന ‘കാപ്പ’ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. നേരത്തെ പുറത്തുവിട്ട ടീസർ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും കത്തിനിൽക്കുവാണ്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനോടൊപ്പം അപർണ ബാലമുരളി എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ജോമോൻ ടി. ജോൺ‍ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻ: ഓൾഡ് മങ്ക്സ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു വൈക്കം, അനിൽ മാത്യു, അസോസിയേറ്റ് ഡയറക്ടർ: മനു സുധാകരൻ, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ.

You might also like