
കാജള്‍ അഗര്‍വാളിന്റെ സ്തനത്തില്‍ തൊട്ടത് എന്തിന് !! പുതിയ വീഡിയോയ്ക്ക് എതിരെ കടുത്ത വിമര്‍ശനം .
കാജള്‍ അഗര്‍വാള്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പാരിസ് പാരിസി’നെതിരെ വിമര്‍ശനം ശക്തമാകുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന ഒരു രംഗമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗവുമാണ് വിമർശനത്തിന് ഇരയായത്. കാജലിനെ പോലുള്ള ഒരു താരത്തെ ഉപയോഗിച്ച് സിനിമ വില്‍ക്കാനുള്ള ശ്രമമെന്ന വിമര്‍ശനം ഉര്‍ന്നു. യൂ ട്യൂബിലെ കമന്റുകളായും നിരവധി പേരാണ് വിമര്‍ശനം ഉന്നയിക്കുന്നത്.
സംഭവം വലിയ ചര്‍ച്ചയായതോടെ വിശദീരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് രമേഷ് അരവിന്ദ്. കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നും സംവിധായകന് പറഞ്ഞു. ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 2014 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് കങ്കണയെ അര്‍ഹയാക്കിയ ചിത്രമാണ് ക്വീന്‍. വികാസ് ബാലാണ് ചിത്രം ഒരുക്കിയത്. 12 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 100 കോടിയിലേറെ നേടി.
ബോളിബുഡിലെ ഒറിജിനല്‍ ചിത്രത്തിലുള്ള കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തിയതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നും സംവിധായകന് വ്യക്തമാക്കി. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ക്വീന്‍ റീമേക്കുകള്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ സംസം എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. മഞ്ജിമ മോഹനാണ് മലയാളത്തിലെ നായിക.