ഇനി ദുല്‍ഖറുമായി ഒന്നിച്ചൊരു ചിത്രം! വെളിപ്പെടുത്തലുമായി കാജല്‍

0

തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ ഇനി മലയാളികളുടെ ചുള്ളന്‍ ചുണക്കുട്ടന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം. ദുല്‍ഖര്‍ സല്‍മാനുമായി കാജല്‍ അഗര്‍വാള്‍ ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രത്തിലാണ് കാജല്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേകുറിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ മാധ്യമങ്ങളോട് തുറന്ന് പറയുന്നതിനിടെയായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.

നിലവില്‍ നിരവധി പ്രോജക്ടുകള്‍ ഓപ്പണ്‍ ചെയ്തിരിക്കുന്ന ദുല്‍ഖര്‍ ഇപ്പോള്‍ മലയാളത്തിലും അന്യഭഷകളിലും അടക്കം വലിയ തിരക്കിലാണ്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം ഡിക്യൂവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന ആഗ്രഹം കാജല്‍ ഇതിന് മുമ്പ് പറഞ്ഞിരുന്നു. ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലഹാസന്‍ നായകനായെത്തുന്ന ബ്രഹ്മാണ്ഠ ചിത്രം ഇന്ത്യന്‍ 2 ല്‍ അഭിനയിച്ച് വരുന്ന കാജല്‍ അഗര്‍വാള്‍ ദുല്‍ഖര്‍ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത് ദുല്‍ഖര്‍ ആരാധകര്‍ക്ക് വലിയ ആവേഷമായി.

ഇരുവരും ഒന്നിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് കാജല്‍ ഉറപ്പ് നല്‍കുന്നു. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

You might also like