കാജൽ അഗർവാളിനെ പരിചയപ്പെടാൻ പൊടിപൊടിച്ചത് 75 ലക്ഷം രൂപ;യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു !!

0

 

തെന്നിന്ത്യയിൽ വളരെയേറെ ആരാധക പിന്തുണയുള്ള താരനായികയാണ് കാജൽ അഗർവാൾ. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് കാജൽ നായികാ പദവിയിലേക്കുയരുന്നതും പ്രേക്ഷക മനസുകളിൽ ഇടംനേടുന്നതും. താരത്തെ പരിചയപ്പെടാനും ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാനും ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. കാജലിനെ പരിചയപ്പെടാൻ വളഞ്ഞ വഴി സ്വീകരിച്ച് വൻ അബദ്ധത്തിൽ ചാടിയിരിക്കുകയാണ് യുവാവ്. കാജൽ അഗർവാളിനെ നേരിട്ടു കാണാനും പരിചയപ്പെടാനും അവസരം നൽകാം എന്നു വാഗ്ദാനം നൽകി, ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജൻ ഉണ്ടാക്കി ഒരു തമിഴ് സിനിമാ നിർമാതാവാണ് യുവാവിനെ പറ്റിച്ചത്. യുവാവിൽ നിന്നും 75 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിൽ 50000 രൂപ തുടക്കത്തിൽ നേടിയെടുത്തു.

 

 

പക്ഷേ അതിനു ശേഷം അയാൾ മറ്റ് അശ്ലീല സൈറ്റുകളുടെ ലിങ്കുകൾ മാത്രമാണ് അയച്ചിരുന്നത്. അപ്പോഴാണ് യുവാവിനു ചതി മനസ്സിലായത്. രാമനാഥപുരത്തെ വലിയൊരു ബിസിനസുകാരന്റെ മകനാണ് ചതിയിൽപെട്ടത്. സംഭവത്തെ തുടർന്ന് ഒളിച്ചോടിയ യുവാവ് അപമാന ഭാരത്താൽ ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ബാങ്ക് അക്കൗണ്ട് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുതുമുഖ സംവിധായകൻ മണികണ്ഠനെ ചോദ്യം ചെയ്‌തു. എന്നാൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിർമാതാവ് ശരവണ കുമാർ ആണെന്ന് സംവിധായകൻ മൊഴി നൽകി. തുടർന്ന് പോലീസ് ഇയാളെ പിടികൂടി.

 

 

 

You might also like